- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
ഡ്രൈവിങ് ടെസ്റ്റിനെ ഭയക്കുന്നവർക്ക് ഇനി പേടി വേണ്ട; ബഹ്‌റിൻ ഡ്രൈവിങ് ടെസ്റ്റുകൾക്ക് ഓട്ടോമാറ്റിക് വാഹനങ്ങൾ അടുത്ത വർഷം മുതൽ
മനാമ: വിദേശത്തെത്തി ഡ്രൈവിങ് ലൈസൻസ് എടുക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ ഇനി ബഹ്‌റിൻ അടുത്ത വർഷം മുതൽ ഡ്രൈവിങ് ലൈസൻസ് കരസ്ഥമാക്കുന്നതിനെപ്പറ്റി ഓർത്തുള്ള ടെൻഷൻ പകുതി കുറക്കാം. ടെസ്റ്റുകൾക്കായി ഓട്ടോമാറ്റിക് ഗിയര് സംവിധാനമുള്ള വാഹനങ്ങൾ ഉപയോഗിക്കുന്ന കാര്യം പരിഗണനയിലാണെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫികിലെ ട്രാഫിക് ക
മനാമ: വിദേശത്തെത്തി ഡ്രൈവിങ് ലൈസൻസ് എടുക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ ഇനി ബഹ്‌റിൻ അടുത്ത വർഷം മുതൽ ഡ്രൈവിങ് ലൈസൻസ് കരസ്ഥമാക്കുന്നതിനെപ്പറ്റി ഓർത്തുള്ള ടെൻഷൻ പകുതി കുറക്കാം. ടെസ്റ്റുകൾക്കായി ഓട്ടോമാറ്റിക് ഗിയര് സംവിധാനമുള്ള വാഹനങ്ങൾ ഉപയോഗിക്കുന്ന കാര്യം പരിഗണനയിലാണെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫികിലെ ട്രാഫിക് കൾച്ചറൽ ആക്ടിങ് ഡയറക്ടർ മേജര് ഒസാമ ബഹർ അറിയിച്ചു. പുതിയ സമ്പ്രദായം അടുത്ത വർഷം മുതൽ നടപ്പാക്കാനാണ് നീക്കമെന്നും അദ്ദേഹം വ്യക്തമാക്കി.
അപേക്ഷകരുടെ താല്പര്യ പ്രകാരം ഡ്രൈവിങ് ടെസ്റ്റുകൾക്കായി ഓട്ടോമാറ്റിക് വാഹനങ്ങളോ അല്ലാത്തവയോ തിരഞ്ഞെടുക്കാവുന്ന രീതിയാണ് നിലവിൽ വരുന്നത്.ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഉടനുണ്ടാവുമെന്നും മേജര് ഒസാമ ബഹർ അറിയിച്ചു.
അതേസമയം നിലവിൽ ഇന്‌സ്ട്രക്ടർമാർ അപേക്ഷകർക്ക് പരിശീലനം നൽകിവരുന്ന തങ്ങളുടെ മാന്യുൽ ഗിയര് വാഹനങ്ങൾ മാറ്റി ഉടൻ തന്നെ പുതിയവ വങ്ങേണ്ടതില്ലെന്നും ഡ്രൈവർമാർക്ക് നിലവിലുള്ള വാഹനങ്ങളിൽ തന്നെ പരിശീലനം നൽകിയാൽ മതിയെന്നും മേജർ ഒസാമ ബഹർ കൂട്ടി ചേർത്തു.ഡ്രൈവിങ് ടെസ്റ്റുകൾക്ക് മാത്രമേ ഓട്ടോമാറ്റിക് ഗിയര് സംവിധാനമുള്ള വാഹനങ്ങൾ ആവശ്യമുള്ളുവെന്നും അദ്ദേഹം വിശദീകരിച്ചു.