ബർലിൻ: മ്യൂണിക്കിലെ ഷോപ്പിങ് സെന്ററിൽ നടന്ന കൂട്ടക്കുരുതിയുടെ പശ്ചാത്തലത്തിൽ തോക്ക് വില്പനയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ജർമനി ഒരുങ്ങുന്നു. വെള്ളിയാഴ്ച മ്യൂണിക്കിൽ നടന്ന വെടിവയ്പിൽ നിരപരാധികൾ കൊല്ലപ്പെട്ടതിന്റെ വെളിച്ചത്തിലാണ് ഇത്തരത്തിൽ തോക്കു വില്പനയ്ക്ക് നിയന്ത്രണം ഏർപ്പെടുത്താൻ മുതിർന്ന ജർമൻ രാഷ്ട്രീയ നേതാക്കളും ആഹ്വാനം ചെയ്തിരിക്കുന്നത്.

തോക്കു പോലെയുള്ള മാരകായുധങ്ങളുടെ ലഭ്യത നിയന്ത്രിക്കാൻ കഴിയുന്നതെല്ലാം ചെയ്യുമെന്ന് വൈസ് ചാൻസലർ സിഗ്മർ ഗബ്രിയേലും വ്യക്തമാക്കിയിട്ടുണ്ട്. പതിനെട്ടുകാരനായ ഡേവിഡ് സൺബോലിയാണ് ഒമ്പതു പേരെ വെടിവച്ച് കൊന്നശേഷം സ്വയം നിറയൊഴിച്ചു മരിച്ചത്. ഇയാളുടെ കൈവശം ഗ്ലോക്ക് പിസ്റ്റലും 300-ലധികം ബുള്ളറ്റുകളും ഉണ്ടായിരുന്നതായി പിന്നീട് തെളിഞ്ഞു. വെടിവയ്പിൽ പരിക്കേറ്റ 27 പേരിൽ പത്തു പേരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുന്നു.

സംഭവസ്ഥലം സന്ദർശിച്ച ആഭ്യന്തര മന്ത്രി തോമസ് ഡി. മെസരെ നിലവിലെ തോക്ക് നിയമം പുനരാലോചിക്കുമെന്ന് അറിയിച്ചിരുന്നു. ഡേവിഡ് സോൺബോലി ഒരു വർഷം മുമ്പേ ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നതായി അധികൃതർ വെളിപ്പെടുത്തി. ആക്രമിയുടെ പക്കൽ ഗ്‌ളോക്ക് പിസ്‌ററലും 300 വെടിയുണ്ടകളും ഉണ്ടായിരുന്നു. നിയമവിരുദ്ധമായാണ് ആക്രമി തോക്ക് വാങ്ങിയതെന്നും പൊലീസ് കണ്ടത്തെി. ആരെയും പ്രത്യേക ലക്ഷ്യംവച്ചല്ല ആക്രമണമെന്നും ആക്രമിയുടെ സഹപാഠികളാരും ഇരയായിട്ടില്‌ളെന്നും പൊലീസ് വ്യക്തമാക്കി. 2009ൽ സ്‌കൂൾ കൂട്ടക്കൊല നടന്ന വിന്നെൻദെൻ നഗരം സന്ദർശിച്ച് ഡേവിഡ് ഫോട്ടോകളെടുത്തിരുന്നു. കൊലപാതക വിഡിയോ ഗെയിമുകളുടെ ആരാധകനായിരുന്നു പ്രതി.