സൗദിയിൽ മുഴുവൻ വ്യാപാര സ്ഥാപനങ്ങടക്കം റസ്റ്റോറന്റുകളിലും സ്‌കൂളുകളിലെ ഫാസ്റ്റ്ഫുഡ് സ്റ്റാളുകളിലും ക്യാമറ നിരീക്ഷണത്തിൽ ആക്കുന്ന കാര്യം പരിഗണനയിൽ. ദൃശ്യങ്ങളും ശബ്ദവും മറ്റും കൃത്യമായും സൂക്ഷ്മമായും അതിവേഗവും റെക്കോർഡ് ചെയ്യാൻ കഴിയുന്ന സമ്പൂർണ സംവിധാനം വേണം സ്ഥാപിക്കാനെന്നും മന്ത്രാലയം നിർദ്ദേശം നല്കിയിട്ടുണ്ട്.

സുരക്ഷയുമായി ബന്ധപ്പെട്ട പുതിയ നിരീക്ഷണ നിയമത്തിന്റെ ഭാഗമായാണ് തീരുമാനം. കാമറകൾ സ്ഥാപിക്കാത്ത വ്യാപാര സ്ഥാപനങ്ങളുടെ ലൈസൻസ് പുതുക്കി നൽകുന്നതല്ലെന്നും മന്ത്രാലയം വ്യക്തമാക്കി. ഉന്നത സാങ്കേതിക വിദ്യകളോടുകൂടിയ കാമറകളും കൺട്രോൺ സിസ്റ്റവും മറ്റു അനുബന്ധ സൗകര്യങ്ങളോടുകൂടിയ സമ്പൂർണ നിരീക്ഷണ സംവിധാമാണ് സ്ഥാപിക്കേണ്ടത്.

ഓരോ കാമറയും സെക്കന്റിൽ 30ൽ കുറയാത്ത ചിത്രങ്ങൾ പകർത്താൻ ശേഷിയുള്ള തായിരിക്കണം. കാമറകളിൽ ദൃശ്യങ്ങൾ പകർത്തപ്പെടുന്ന തിയതി, സമയം എന്നിവ കൃത്യമായി രേഖപ്പെടുത്താൻ സംവിധാനം വേണം. കാമറയുടെയും സെന്റ്രൽ സിസ്റ്റത്തിന്റെയും മറ്റും അറ്റകുറ്റപ്പണികൾക്ക് സൗദിയിലെ അംഗീകൃത സുരക്ഷ നിരീക്ഷണ സ്ഥാപനങ്ങളുമായി കരാറിൽ ഏർപ്പെടണമെന്നും മന്ത്രാലയം നിർദ്ദേശിച്ചു.

പുതിയ നിർദ്ദേശമനുസരിച്ച് രാജ്യത്തെ മുഴുവൻ വ്യാപാര കേന്ദ്രങ്ങളിലും ടൂറിസ്റ്റ് കേന്ദ്രങ്ങളിലും കച്ചവട സ്ഥാപനങ്ങളിലുമടക്കം നിരീക്ഷണ കാമറകൾ നിർബന്ധമായിരിക്കും.