68 മിനുറ്റ് നേരം വൈദ്യശാസ്ത്രപരമായി മരിച്ച (മെഡിക്കലി ഡെഡ്) ആയ 38 വയയസുകാരൻ അത്ഭുതകരമായി ജീവിതത്തിലേക്ക് മടങ്ങിയെത്തി. ക്രിസ് ഹിക്കെ എന്നയാൾക്കാണ് ഈ പുനർജന്മമുണ്ടായിരിക്കുന്നത്. ഇദ്ദേഹത്തിന്റെ മരണം ഡോക്ടർമാർ പ്രഖ്യാപിച്ച ശേഷം ഹിക്കെയുടെ ഭാര്യ സ്യൂവിന്റെ നിർബന്ധത്തിന് വഴങ്ങി ഡോക്ടർമാർ വീണ്ടും കൃത്രിമ ശ്വാസോഛ്വാസം നൽകിയപ്പോഴായിരുന്നു അദ്ദേഹം ജീവിതത്തതിലേക്ക് തിരിച്ചെത്തിയത്. മരണമുഖത്ത് നിന്നും ഇദ്ദേഹം മടങ്ങിയെത്തിയിരിക്കുന്നത് മൂന്ന് ദിവസത്തെ അബോധാവസ്ഥയ്ക്ക് ശേഷമാണ്.

ഒരു വട്ടം കൂടി ഭർത്താവിന്റെ ജീവൻ രക്ഷിക്കാൻ സ്യൂ നിർബന്ധിച്ചപ്പോഴായിരുന്നു ഇദ്ദേഹത്തിന് കൃത്രിമ ശ്വാസോച്ഛ്വാസം നൽകിയിരുന്നത്. ഇയാൾക്ക് പുനരുജ്ജീവനം നൽകാൻ ഡോക്ടർമാർ ഒരു മണിക്കൂർ നേരം ശ്രമിച്ചിട്ടും പ്രതികരണമൊന്നുമില്ലാതായപ്പോഴായിരുന്നു അവർ ഹിക്കെയുടെ മരണം പ്രഖ്യാപിച്ചിരുന്നത്. ഭർത്താവിന് ഇതിൽ കൂടുതലൊന്നും ചെയ്യാനില്ലെന്നായിരുന്നു ഡോക്ടർമാർ സ്യൂവിനെ അറിയിച്ചത്. എന്നാൽ ഒരിക്കൽ കൂടി ശ്രമിക്കാൻ അവർ ഡോക്ടറോട് താണ് കേണ് അപേക്ഷികത്കുയായിരുന്നു. തുടർന്നുള്ള ശ്രമത്തിനൊടുവിൽ പത്ത് മിനുററിന് ശേഷം അദ്ദേഹത്തിന്റെ ഹൃദയം വീണ്ടും പ്രവർത്തനം ആരംഭിക്കുകയായിരുന്നു.

ബ്രിസ്റ്റോൾ റോയൽ ഇൻഫേർമറിയിൽ നിന്നായിരുന്നു ഹിക്കെ ചികിത്സ നേടിയിരുന്നത്. മൂന്ന് ദിവസമായിരുന്നു അദ്ദേഹം ഇവിടെ അബോധാവസ്ഥയിൽ കിടന്നിരുന്നത്. ഇദ്ദേഹത്തിന്റെ ജീവൻ അപകടത്തിലാണെന്നും അന്ത്യയാത്ര പറയാൻ എല്ലാ ബന്ധുക്കളോടും സുഹൃത്തുക്കളോടും ആശുപത്രിയിലെത്താൻ സ്യൂ അറിയിക്കുകയും ചെയ്തിരുന്നു. നിലവിൽ നാല് മാസങ്ങൾക്ക് ശേഷം ഹിക്കെ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്. ഇതിന് പുറമെ ഒരാൾക്ക് കാർഡിയാക് അറസ്റ്റ് വന്നാൽ അയാളുടെ ജീവൻ രക്ഷിക്കാൻ എന്താണ് ചെയ്യേണ്ടതെന്ന് ഇപ്പോൾ ഹിക്കെയ്ക്കും നല്ല ബോധ്യമുണ്ട്.

ഹൃദയത്തിന്റെ പ്രവർത്തനം നിന്ന് തൊട്ടടുത്ത മിനുറ്റിൽ തന്നെ ഭാര്യ സിപിആറിന് വിധേയമാക്കിയതിനാലാണ് താൻ രക്ഷപ്പെട്ടതെന്നും ഹിക്കെ ഓർമിക്കുന്നു. താൻ മരിക്കുമെന്നുറപ്പായിരുന്നുവെന്നും എന്നാൽ ഇപ്പോഴും ജീവിച്ചിരിക്കുന്നതിന് വൈദ്യശാസ്ത്രപരമായി വ്യക്തമായ നിർവചനം നൽകാനാവില്ലെന്നുമാണ് ഹിക്കെ വിശദീകരിക്കുന്നത്. ' സഡൻ അഡൽറ്റ് ഡെത്ത്' എന്ന അവസ്ഥയാണ് ഹിക്കെ അഭിമുഖീകരിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്. യുകെയിൽ 30,000 പേർ ഇതിന് വിധേയരാകുന്നുണ്ടെന്നാണ് കണക്ക്. ഇതിൽ വെറും എട്ട് പേർ മാത്രമേ രക്ഷപ്പെടുന്നുള്ളൂ.

സ്യൂ ഇതിന് മുമ്പ് സിപിആർ ചെയ്തിരുന്നില്ല. എന്നാൽ 999 കാൾ ഹാൻഡ്ലറോട് ചോദിച്ച് മനസിലാക്കിയായിരുന്നു സ്യൂ ഇത് നിർവഹിച്ചത്. അതിനാൽ ഹിക്കെയുടെ ജീവൻ രക്ഷപ്പെടുകയും ചെയ്തു. അതിനാൽ കാർഡിയാക് അറസ്റ്റ് ആർക്കെങ്കിലും ഉണ്ടായാൽ ഉടൻ 999ലേക്ക് വിളിച്ച് സിപിആർ പ്രക്രിയകളെ കുറിച്ച് ചോദിച്ച് മനസിലാക്കി അതുടൻ നിർവഹിക്കണമെന്നും ഹിക്കെ ആവശ്യപ്പെടുന്നു.