യുഎഇയിൽ ദുബായ്ക്കും റാസൽ ഖൈമയ്ക്കുമിടയിലുള്ള ദേശീയപാതയുടെ മധ്യത്തിൽ വച്ച് രണ്ട് ഒട്ടകങ്ങൾ ഇണചേർന്നതിനെ തുടർന്ന് മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചതായി റിപ്പോർട്ട്. ഒട്ടകങ്ങളുടെ ഇണചേരലിനെ ഹോണടിച്ചും ഫ്ലാഷ് ചെയ്തു യാത്രക്കാർ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. ഇവിടെയുള്ള ഒരു ബ്രിട്ടീഷ് പ്രവാസിയാണ് ഈ അപൂർവ ദൃശ്യം ക്യാമറയിൽ പകർത്തിയിരിക്കുന്നത്.ഷെയ്ഖ് മുഹമ്മദ് ബിൻ സയിദ് റോഡിനടുത്താണ് വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം ഈ സംഭവം അരങ്ങേറിയിരിക്കുന്നത്. ഈ അപൂർവ ദൃശ്യം കണ്ട് മോട്ടോറിസ്റ്റുകളിൽ ചിലർ പുറത്തിറങ്ങുകയും അത് ക്യാമറയിൽ പകർത്താനും മത്സരിച്ചിരുന്നു.

നോർത്തേൺ അയർലണ്ടിലെ ബാൻഗോർ സ്വദേശിയായ 25 കാരനാണീ ഫൂട്ടേജ് പകർത്തിയിരിക്കുന്നത്. താനും സുഹൃത്തുക്കളും ഒരു സ്റ്റേജ് പാർട്ടിക്ക് പോകവെയാണീ അപൂർ ദൃശ്യത്തിന് സാക്ഷികളായതെന്ന് അദ്ദേഹം വെളിപ്പെടുത്തുന്നു. താൻ ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ചേറ്റവും അപൂർവമായ കാഴ്ചയായിരുന്നു ഇതെന്നാണ് എസ്റ്റേറ്റ് ഏജന്റ് കൂടിയായ ഈ ചെറുപ്പക്കാരൻ പറയുന്നത്. താൻ ഇവിടെ രണ്ട് വർഷങ്ങളായി കഴിയുന്നുവെങ്കിലും ഇത്തരത്തിലുള്ള കാഴ്ച ആദ്യമായാണ് കാണുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.

ഇണചേരുന്നതിന്റെ ഭാഗമായി ഇതിലൊരു ഒട്ടകം മറ്റേതിന്റെ മേലേക്ക് പൂർണമായും കയറിയിരുന്നുവെന്നും ദൃക്സാക്ഷികൾ വെളിപ്പെടുത്തുന്നു. ദുബായ് സിറ്റി സെന്ററിൽ നിന്നും 40 മൈൽസ് അകലെയുള്ള പ്രദേശത്ത് നിന്നാണ് 30 സെക്കൻഡ് ദൈർഘ്യമുള്ള ഈ ക്ലിപ്പ് പകർത്തിയിരിക്കുന്നത്. മോട്ടോറിസ്റ്റുകൾ ഹോണടിച്ച് പ്രോത്സാഹിപ്പിക്കുന്നതിനിടെ ഒട്ടകങ്ങൾ മുരളുന്നത് കേൾക്കാമായിരുന്നു. പലരും കണ്ണ് തിരുമ്മി അതിശയത്തോടെയാണീ അപൂർവ കാഴ്ച നോക്കി നിന്നിരുന്നത്. എന്നാൽ ഇത്തരത്തിൽ ഏറെ സമയം റോഡ് ബ്ലോക്കായതിനെ തുടർന്ന് അത്യാവശ്യ കാര്യങ്ങൾക്ക് പോകുന്നവർക്ക് ചില്ലറ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നതായും സൂചനയുണ്ട്.