- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
പൊതുസ്ഥലങ്ങളിൽ ഒട്ടകങ്ങളെ മെയ്ക്കുന്നതിനുള്ള നിരോധനം നീട്ടി; നിരോധനം നീട്ടിയത് രണ്ടുവർഷത്തേക്ക്
ദോഹ: പൊതുസ്ഥലങ്ങളിൽ ഒട്ടകങ്ങളെ മെയ്‌ക്കുന്നത് നിരോധിച്ചുകൊണ്ടുള്ള ഉത്തരവിന്റെ കാലാവധി രണ്ട് വർഷത്തേക്കുകൂടി നീട്ടി.2019 ഓഗസ്റ്റ് 23 വരെയാണ് നിരോധനം. ഹരിതമൈതാനങ്ങൾ സംരക്ഷിക്കുന്നതിനും ചെടികളുടേയും വൃക്ഷത്തൈകളുടേയും വളർച്ച ഉറപ്പാക്കുന്നതിനുമാണ് നടപടി. നഗരസഭ പരിസ്ഥിതിമന്ത്രി മുഹമ്മദ് ബിൻ അബ്ദുല്ല അൽ റുമൈഹിയുടെ 2017-ലെ 277-ാം നമ്പർ ഉത്തരവ് പ്രകാരമാണ് നിലവിലെ നിരോധനം രണ്ടുവർഷത്തേക്കുകൂടി നീട്ടിയത്. പുതിയ ഉത്തരവുപ്രകാരം രാജ്യത്ത് നിശ്ചിത സ്ഥലങ്ങളിൽമാത്രമേ ഒട്ടകങ്ങളെ മെയ്‌ക്കാൻ അനുമതിയുള്ളൂ. മുൻവർഷങ്ങളിൽ നിരോധനം ഏർപ്പെടുത്തിയത് വിജയകരമായ സാഹചര്യത്തിലാണ് കാലാവധി നീട്ടിയത്. നിരോധനത്തിലൂടെ പൊതുസ്ഥലങ്ങളിൽ ചെടികൾക്കും മരങ്ങൾക്കും തടസ്സമില്ലാതെ വളരാനുള്ള സാഹചര്യവും കൂടുതൽ ഹരിതാഭ നിലനിർത്താനും സഹായമാകുന്നുണ്ട്. പരിസ്ഥിതിസംരക്ഷണം ലക്ഷ്യമിട്ടാണ് നിരോധനം നീട്ടിയത്. നിരോധനം പാലിക്കുന്നു ണ്ടോയെന്ന് ഉറപ്പാക്കാൻ മന്ത്രാലയത്തിലെ വന്യജീവി സംരക്ഷണവിഭാഗം പരിശോധന നടത്തും. എല്ലാ ഒട്ടക ഉടമകളും ഉത്തരവ് പാലിക്കണമെന്ന
ദോഹ: പൊതുസ്ഥലങ്ങളിൽ ഒട്ടകങ്ങളെ മെയ്‌ക്കുന്നത് നിരോധിച്ചുകൊണ്ടുള്ള ഉത്തരവിന്റെ കാലാവധി രണ്ട് വർഷത്തേക്കുകൂടി നീട്ടി.2019 ഓഗസ്റ്റ് 23 വരെയാണ് നിരോധനം. ഹരിതമൈതാനങ്ങൾ സംരക്ഷിക്കുന്നതിനും ചെടികളുടേയും വൃക്ഷത്തൈകളുടേയും വളർച്ച ഉറപ്പാക്കുന്നതിനുമാണ് നടപടി.
നഗരസഭ പരിസ്ഥിതിമന്ത്രി മുഹമ്മദ് ബിൻ അബ്ദുല്ല അൽ റുമൈഹിയുടെ 2017-ലെ 277-ാം നമ്പർ ഉത്തരവ് പ്രകാരമാണ് നിലവിലെ നിരോധനം രണ്ടുവർഷത്തേക്കുകൂടി നീട്ടിയത്. പുതിയ ഉത്തരവുപ്രകാരം രാജ്യത്ത് നിശ്ചിത സ്ഥലങ്ങളിൽമാത്രമേ ഒട്ടകങ്ങളെ മെയ്‌ക്കാൻ അനുമതിയുള്ളൂ.
മുൻവർഷങ്ങളിൽ നിരോധനം ഏർപ്പെടുത്തിയത് വിജയകരമായ സാഹചര്യത്തിലാണ് കാലാവധി നീട്ടിയത്. നിരോധനത്തിലൂടെ പൊതുസ്ഥലങ്ങളിൽ ചെടികൾക്കും മരങ്ങൾക്കും തടസ്സമില്ലാതെ വളരാനുള്ള സാഹചര്യവും കൂടുതൽ ഹരിതാഭ നിലനിർത്താനും സഹായമാകുന്നുണ്ട്. പരിസ്ഥിതിസംരക്ഷണം ലക്ഷ്യമിട്ടാണ് നിരോധനം നീട്ടിയത്. നിരോധനം പാലിക്കുന്നു ണ്ടോയെന്ന് ഉറപ്പാക്കാൻ മന്ത്രാലയത്തിലെ വന്യജീവി സംരക്ഷണവിഭാഗം പരിശോധന നടത്തും. എല്ലാ ഒട്ടക ഉടമകളും ഉത്തരവ് പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു. ഉത്തരവ് ലംഘിക്കുന്നവർ കർശന നിയമനടപടികൾ നേരിടേണ്ടിവരും.