- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Health
- /
- PSYCHOLOGY
സുരക്ഷയ്ക്കായി സ്ഥാപിച്ച ക്യാമറകൾ ഒടുവിൽ തലവേദനയായി; സിംഗപ്പൂരിലെ 50,000ത്തോളം വീടുകളിലെ ക്യാമറ ദൃശ്യങ്ങൾ പോൺ സൈറ്റിൽ; ഞെട്ടിത്തരിച്ച് വീട്ടുകാർ
സിംഗപ്പൂർ: സുരക്ഷയെ കരുതി വീടുകളിൽ സ്ഥാപിച്ച ക്യാമറകൾ തന്നെ സിംഗപ്പൂരുകാർക്ക് പണി കൊടുത്തു. രാജ്യത്തെ 50,000ത്തോളം വീടുകളിൽ സ്ഥാപിച്ച ക്യാമറകളിൽ നിന്നുമുള്ള ക്യാമറ ദൃശ്യങ്ങൾ പോൺ സൈറ്റിൽ എത്തിയിരിക്കുകയാണ് ഇപ്പോൾ. ചില ഹോം ക്യാമറ ദൃശ്യങ്ങൾ പോൺ സൈറ്റുകളിൽ കാണപ്പെട്ടതോടെ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന ഹാക്കിങ് വിവരങ്ങൾ പുറംലോകം അറിഞ്ഞത്.
ഏതാണ്ട് 20 മിനുട്ടോളം നീളമുള്ള ക്ലിപ്പുകൾ ആയിട്ടാണ് വീട്ടിലെ സെക്യൂരിറ്റി ക്യാമറ ദൃശ്യങ്ങൾ കാണപ്പെടുന്നത്. ഹാക്കുചെയ്ത ഫൂട്ടേജിൽ നിന്നുള്ള ക്ലിപ്പുകളിൽ പലതും സിംഗപ്പൂരിൽ നിന്നുള്ളതാണെന്ന് വ്യക്തമായി ടാഗുചെയ്തിട്ടുണ്ട്. ഇതിൽ ദമ്പതികൾ, മുലയൂട്ടുന്ന അമ്മമാർ, പെൺകുട്ടികൾ എന്നിവരും ഉൾപ്പെടുന്നു. അവരിൽ ഭൂരിഭാഗവും വീട്ടിലായതിനാൽ അശ്രദ്ധയോടെയാണ് വസ്ത്രം രിച്ചിരുന്നത്. ചിലർ വാതിൽ തുറന്നിട്ട് ടോയ്ലറ്റ് ഉപയോഗിക്കുന്ന സിസിടിവി ദൃശ്യങ്ങൾ വരെ ചോർന്നിട്ടുണ്ട്.
സിംഗപ്പൂരിൽ സ്വതവേ കാണപ്പെടുന്ന ഹൗസിങ് സൊസൈറ്റി സംവിധാനമാണ് വീഡിയോയിൽ കാണപ്പെടുന്നത് എന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. വീട്ടിലെ സുരക്ഷയ്ക്കായി ഐപി ക്യാമറ വയ്ക്കുന്നത് സിംഗപ്പൂരിലെ വീടുകളിൽ സാധാരണമാണ്. ജോലിക്കും മറ്റും പോകുമ്പോൾ വീട്ടിലുള്ള കുട്ടികളെയും, മുതിർന്നവരെയും, വീട്ടുജോലിക്കാരെയും നിരീക്ഷിക്കാനാണ് ഇത്. അതിനാൽ തന്നെ ഇതിന്റെ സാധ്യത തിരിച്ചറിഞ്ഞ ഒരു പ്രത്യേക സംഘം തന്നെ ഈ ഹാക്കിംഗിന് പിന്നിലുണ്ടെന്ന് സൈബർ സെക്യൂരിറ്റി വിദഗ്ദ്ധർ സംശയിക്കുന്നു.
ഡിസ്കോർഡ് എന്ന അഡൾട്ട് സോഷ്യൽ മീഡിയ സന്ദേശ കൈമാറ്റ ആപ്പിൽ ഇത്തരത്തിൽ ഒരു ഗ്രൂപ്പിനെ കണ്ടെത്തിയെന്നാണ് പുതിയ വാർത്ത. ഈ ഗ്രൂപ്പിൽ 1,000ത്തോളം പേർ അംഗങ്ങളാണ്. ശനിയാഴ്ച ഈ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത സന്ദേശ പ്രകാരം ഈ ഗ്രൂപ്പ് വഴി 70 അംഗങ്ങൾക്ക് 150 അമേരിക്കൻ ഡോളറിന് 3ടിബി ഇത്തരം സെക്യുരിറ്റി ക്യാമറ ദൃശ്യങ്ങൾ കൈമാറി എന്ന് പറയുന്നു. ഇതിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.