- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മിനിറ്റുകൾക്കുള്ളിൽ നൂറുകണക്കിന് വാഹനങ്ങളുടെ നിറവും നമ്പർ പ്ലേറ്റും പകർത്തി വിവരങ്ങൾ സൂക്ഷിക്കും; അത്യാധുനിക കാമറകൾ സ്ഥാപിക്കുവാനൊരുങ്ങി കുവൈത്ത്
കുവൈത്ത് സിറ്റി: കുവൈത്തിൽ റോഡിലെ കാറുകളുടെ നമ്പർ പ്ലേറ്റുകൾ വരെ സ്‌കാൻ ചെയ്തു മുഴുവൻ വിവരങ്ങളും നിമിഷങ്ങൾക്കുള്ളിൽ സൂക്ഷിച്ചു വയ്ക്കുന്ന അത്യാധുനിക കാമറകൾ കുവൈത്തിൽ സ്ഥാപിക്കുന്നു. മിനിറ്റുകൾക്കകം നൂറുകണക്കിന് വാഹനങ്ങളുടെ നിറവും നമ്പർ പ്ലേറ്റും പകർത്തി ഡേറ്റ ബേസിൽ സൂക്ഷിക്കുന്ന കാമറകളാണ് സ്ഥാപിക്കാനൊരുങ്ങുന്നത്. ട്രാഫിക് സിഗ്‌നലുകളിലോ ട്രാഫിക് ലൈറ്റുകളിലോ ആണ് ഇവ സ്ഥാപിക്കുക.
പിന്നീട് ആവശ്യം വരുമ്പോൾ ഡേറ്റ ബേസിൽനിന്ന് ഓരോ വാഹനത്തിന്റെയും വിവരങ്ങൾ എളുപ്പം ലഭ്യമാവും. വാഹനം സ്‌കാൻ ചെയ്ത സമയവും സ്ഥലവും എല്ലാം ആഭ്യന്തര മന്ത്രാലയത്തിന് ലഭ്യമാവും. നിയമലംഘനങ്ങൾ കണ്ടുപിടിക്കുകയും വാഹനങ്ങളുടെ സഞ്ചാര ഗതി നിരീക്ഷിക്കുകയുമാണ് ലക്ഷ്യം വെക്കുന്നത്. പുതിയ കാമറകൾ എന്ന് സ്ഥാപിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല.
റോഡ് നിരീക്ഷണ കാമറകളുടെ എണ്ണം വർധിപ്പിക്കാൻ മന്ത്രാലയത്തിന് പദ്ധതിയുണ്ട്. നിയമലംഘനങ്ങൾ കണ്ടെത്താൻ അത്യാധുനിക സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുന്നതിന്റെ ഭാഗമായി കഴിഞ്ഞ ആഴ്ച മുതൽ ഗതാഗത നിരീക്ഷണത്തിന് ഡ്രോൺ കാമറ ഉപയോഗപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ ആഴ്ച പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ നിരീക്ഷണത്തിൽ വഫ്ര ഭാഗത്ത് റോഡിൽ അഭ്യാസ പ്രകടനം നടത്തുന്നത് കണ്ടെത്തി. വ്യക്തമായ ചിത്രങ്ങളും വീഡിയോയും എടുക്കാൻ കഴിയുന്ന അത്യാധുനിക കാമറ ഘടിപ്പിച്ച ഡ്രോണുകളാണ് ആകാശ നിരീക്ഷണത്തിന് പറത്തിവിട്ടത്.