- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അജ്മാനിലെ കെട്ടിടങ്ങളെല്ലാം സുരക്ഷ കർശനമാക്കുന്നു; നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുവാൻ നിർദ്ദേശം
അജ്മാനിലെ കെട്ടിടങ്ങളിലെല്ലാം സുരക്ഷ കർശനമാക്കുന്നു. ഇതിന്റെ ഭാഗമായി നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുവാനാണ് നിർദ്ദേശം. നിർമ്മാണത്തിലിരിക്കുന്ന നിലവിൽ പൂർത്തിയായതുമായ കെട്ടിടങ്ങളും ഈ നിർദ്ദേശം പാലിക്കണമെന്ന് ഉത്തരവിട്ടുണ്ട്. അജ്മാൻ പൊലീസിന്റെ അഭ്യർത്ഥന പ്രകാരം അജ്മാൻ ഭരണാധികാരിയും സുപ്രീം കൗൺസിലംഗവുമായ ഷെയ്ഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുവാമിയാണ് ഉത്തരവ് ഇറക്കിയത്. ഉത്തരവിലൂടെ കുറ്റകൃത്യങ്ങൾ കുറയ്ക്കാനും ക്രിമിനൽ കേസുകളിൽ അന്വേഷണവും തെളിവുശേഖരണവും എളുപ്പമാക്കാനും നിരീക്ഷണ ക്യാമറകൾ സഹായകമാകുമെന്നാണ് കണക്കുകൂട്ടൽ. ഇതുസംബന്ധിച്ചുള്ള അറിയിപ്പ് എല്ലാ കെട്ടിട ഉടമകൾക്കും നൽകിയിട്ടുണ്ട്. നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുമ്പോൾ പൊലീസിന്റെ അനുമതിയോടെ പ്രവർത്തിക്കുന്ന കമ്പനികളെ കൊണ്ട് മാത്രമെ ക്യാമറ ഘടിപ്പിക്കാവൂ. പൊലീസിന്റെ നിരീക്ഷണ സംവിധാനവുമായി ബന്ധപ്പെടുത്തിയായിരിക്കണം ഇവയുടെ പ്രവർത്തനമെന്നും ഉത്തരവുണ്ട്. കെട്ടിടത്തിൽ വരുന്നവരെയും പോകുന്നവരെയും ക്യത്യമായി മനസ്സിലാകുന്ന രീതിയിലായിരിക്കണം ക്യാമറകൾ സ്ഥാപിക്കേണ്ടത്
അജ്മാനിലെ കെട്ടിടങ്ങളിലെല്ലാം സുരക്ഷ കർശനമാക്കുന്നു. ഇതിന്റെ ഭാഗമായി നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുവാനാണ് നിർദ്ദേശം. നിർമ്മാണത്തിലിരിക്കുന്ന നിലവിൽ പൂർത്തിയായതുമായ കെട്ടിടങ്ങളും ഈ നിർദ്ദേശം പാലിക്കണമെന്ന് ഉത്തരവിട്ടുണ്ട്. അജ്മാൻ പൊലീസിന്റെ അഭ്യർത്ഥന പ്രകാരം അജ്മാൻ ഭരണാധികാരിയും സുപ്രീം കൗൺസിലംഗവുമായ ഷെയ്ഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുവാമിയാണ് ഉത്തരവ് ഇറക്കിയത്.
ഉത്തരവിലൂടെ കുറ്റകൃത്യങ്ങൾ കുറയ്ക്കാനും ക്രിമിനൽ കേസുകളിൽ അന്വേഷണവും തെളിവുശേഖരണവും എളുപ്പമാക്കാനും നിരീക്ഷണ ക്യാമറകൾ സഹായകമാകുമെന്നാണ് കണക്കുകൂട്ടൽ. ഇതുസംബന്ധിച്ചുള്ള അറിയിപ്പ് എല്ലാ കെട്ടിട ഉടമകൾക്കും നൽകിയിട്ടുണ്ട്. നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുമ്പോൾ പൊലീസിന്റെ അനുമതിയോടെ പ്രവർത്തിക്കുന്ന കമ്പനികളെ കൊണ്ട് മാത്രമെ ക്യാമറ ഘടിപ്പിക്കാവൂ. പൊലീസിന്റെ നിരീക്ഷണ സംവിധാനവുമായി ബന്ധപ്പെടുത്തിയായിരിക്കണം ഇവയുടെ പ്രവർത്തനമെന്നും ഉത്തരവുണ്ട്.
കെട്ടിടത്തിൽ വരുന്നവരെയും പോകുന്നവരെയും ക്യത്യമായി മനസ്സിലാകുന്ന രീതിയിലായിരിക്കണം ക്യാമറകൾ സ്ഥാപിക്കേണ്ടത്. മികച്ച ഗുണനിലവാരമുള്ള 24 മണിക്കൂറും പ്രവർത്തനക്ഷമമാകുന്ന രീതിയിൽ ക്യാമറ സ്ഥാപിക്കണമെന്ന് പൊലീസ് വ്യക്തമാക്കി.
സുരക്ഷാ ക്യാമറയുമായി ബന്ധപ്പെട്ട ജോലികൾ ഏൽപ്പിക്കുന്നതിനു മുൻപ് കമ്പനിക്ക് പൊലീസ് അനുമതിയുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതുകൂടാതെ, കെട്ടിടങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികളെ സംബന്ധിച്ചുള്ള പൂർണ വിവരങ്ങൾ പൊലീസിന്റെ കൈവശമുണ്ടാകും.