റിയാദ്: സൗദിയിലെ വിദ്യാർത്ഥികളുടെ സുരക്ഷിതത്വം മുൻനിർത്തിയാണ് ബസ്സുകളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാൻ വിദ്യാഭ്യാസ മന്ത്രാലയം നിർദ്ദേശം നല്കി. ദീർഘനേരം ഫൂട്ടേജുകൾ റെക്കോർഡ് ചെയ്യാൻ സാധിക്കുന്ന ക്യാമറകളാണ് സ്ഥാപിക്കുക. കൂടാതെ സ്‌കൂൾ ബസ്സുകളുടെ വശങ്ങളിൽ സെൻസറുകളും സ്ഥാപിക്കണമെന്ന് നിർദ്ദേശമുണ്ട്.

ഡ്രൈവർമാരുടെ പെരുമാറ്റവും മറ്റും തിരിച്ചറിയാനും ക്യാമറ സ്ഥാപിക്കുന്നതിലൂടെ വിദ്യാഭ്യാസ മന്ത്രാലയം ലക്ഷ്യമിടുന്നുണ്ട്.ബസുകൾ ഉയർന്ന നിലവാരം പുലർത്തുന്നവയും കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നവയുമായിരിക്കണം. ഇത് അപകടങ്ങളുടെ തോത് കുറക്കാനും സഹായകമാകുമെന്ന് സൗദി വിദ്യാഭ്യാസ മന്ത്രി ഡോക്ടർ അസ്സാം അൽ ദഖീൽ പറഞ്ഞു. കുട്ടികൾ വീടുകളിൽ നിന്നും പുറപ്പെട്ട് സ്‌കൂളിൽ എത്തിച്ചേരുന്നതും തിരികെ വീടുകളിലേക്ക് എത്തുന്നതുവരെയുള്ള സുരക്ഷിതത്വംഉറപ്പാക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

സുരക്ഷയില്ലാത്തതിന്റെ പേരിൽ കുട്ടികൾ അപകടത്തിൽപ്പെട്ട് മരിക്കാനിടയായ സംഭവത്തിൽ വിദ്യാലയങ്ങളുടെ പേരിൽ നേരത്തെ നടപടികൾ സ്വീരിച്ചിട്ടുണ്ട്. തുടർന്നും നടപടികൾ സ്വീകരിക്കും.വിദൃാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും മറ്റും കുട്ടികളെ തട്ടിക്കൊണ്ടുപോകാനുള്ള സാധ്യത നിലനിൽക്കുന്നുണ്ടെന്നും വിദ്യാർത്ഥികളുടെ കാര്യത്തിൽ സുരക്ഷ ഉറപ്പു വരുത്തണമെന്നും നേരത്തെ സ്‌കൂൾ പ്രിൻസിപ്പൾമാരോട് സൗദി വിദ്യാഭ്യാസ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു.