രാജ്യത്ത് കാൽനടക്കാർക്കും സൈക്കിൾ യാത്രക്കാരും അപകടത്തിൽ പെടുന്നത് വർദ്ധിച്ച് വരുന്നതിനെ തുടർന്ന് സുരക്ഷക്രമീകരണങ്ങൾ വർദ്ധിപ്പിച്ച് വരുകയാണ്. ഇതിന്റെ ഭാഗമായി പരീക്ഷണാടിസ്ഥാനത്തിൽ രാജ്യത്തെ 20 ഓളം ബസുകളിൽ ബ്ലൈൻഡ് സ്‌പോട്ട് വാണിങ് സംവിധാനമുള്ള ക്യാമറാ സെൻസറുകൾ പ്രവർത്തിച്ച് തുടങ്ങി.

ഈ സെൻസറുകൾ ബസ് ഡ്രൈവർമാർക്ക് വാഹനങ്ങളുടെ സൈഡിലെയും, മുമ്പ് വശങ്ങളും കണ്ണെത്താത സ്ഥലങ്ങളിലും ക്യാമറാ സ്‌ക്രീനിലൂടെ കാണിച്ച് കൊടുക്കും, ഇത് വഴി അശ്രദ്ധ മൂലം ഉണ്ടാകുന്ന അപകടങ്ങൾ കുറയ്ക്കാൻ കഴിയും. ഈ സംവിധാനത്തിലൂടെ ഡ്രൈവർമാർക്ക് ഓഡിയയോലൂടെയും മുന്നറിയിപ്പ് നല്കികൊണ്ടിരിക്കും.

ആദ്യം പരിക്ഷണാടിസ്ഥാനത്തിൽ കൊണ്ടുവന്ന സംവിധാനം ക്രമേണ രാജ്യത്തെ മുഴുവൻ ബസുകളിലും ഘടിപ്പിക്കും.