- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആധുനിക സൗകര്യങ്ങളോട് കൂടിയ ആർ.ടി.എ സ്‌കൂൾ ബസ്സുകൾ അടുത്ത വർഷ മുതൽ ഓടിത്തുടങ്ങും; മികച്ച സാങ്കേതിക വിദ്യയോടെ ആദ്യ ഘട്ടം നിരത്തിലിറങ്ങുക 50 എണ്ണം
ദുബായ്: അത്യാധുനിക സൗകര്യങ്ങളും മികച്ച സാങ്കേതിക വിദ്യയുമായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അഥോറിറ്റി (ആർടിഎ) സ്‌കൂൾ ബസ് പുറത്തിറക്കി. കുട്ടികൾ സ്‌കൂളിൽ എത്തിച്ചേർന്നാൽ ഉടൻ രക്ഷിതാക്കളുടെ മൊബൈലിൽ സന്ദേശം, വൈഫൈ ഇന്റർനെറ്റ്, ആധുനിക സുരക്ഷാ കേമറകൾ തുടങ്ങി ഒട്ടേറെ സുരക്ഷാ സംവിധാനങ്ങളുമായിട്ടാണ് ദുബായ് ആർടിഎ പുതിയ സ്‌കൂൾ ബസ്സുകൾ പുറ
ദുബായ്: അത്യാധുനിക സൗകര്യങ്ങളും മികച്ച സാങ്കേതിക വിദ്യയുമായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അഥോറിറ്റി (ആർടിഎ) സ്‌കൂൾ ബസ് പുറത്തിറക്കി. കുട്ടികൾ സ്‌കൂളിൽ എത്തിച്ചേർന്നാൽ ഉടൻ രക്ഷിതാക്കളുടെ മൊബൈലിൽ സന്ദേശം, വൈഫൈ ഇന്റർനെറ്റ്, ആധുനിക സുരക്ഷാ കേമറകൾ തുടങ്ങി ഒട്ടേറെ സുരക്ഷാ സംവിധാനങ്ങളുമായിട്ടാണ് ദുബായ് ആർടിഎ പുതിയ സ്‌കൂൾ ബസ്സുകൾ പുറത്തിറക്കിയത്.. ആർ.ടി.എ ക്ക് കീഴിലുള്ള ദുബൈ ടാക്‌സി കോർപ്പറേഷനാണ് പുതിയ സ്‌കൂൾ ബസ്സുകളുടെ മേൽനോട്ട ചുമതല.
അടുത്ത അധ്യായന വർഷം ബസ്സുകൾ നിരത്തിലറക്കാനാണ് അഥോറിറ്റി തീരുമാനിച്ചിരിക്കുന്നത്. ആദ്യഘട്ടത്തിൽ 50 ബസ്സുകളിൽ തുടങ്ങി 2024 ആകുമ്പോഴേക്കും ഏതാണ്ട് 600 ഓളം ബസ്സുകൾ സർവീസിനിറക്കാനാണ് ആർ.ടി.എ ലക്ഷ്യമിടുന്നത്. 2,53000 വിദ്യാർത്ഥികളാണ് ദുബായിലെ വിവിധ സ്കൂളുകളിലായി പഠിക്കുന്നത് ഇതിൽ ഏതാണ്ട് 60 ശതമാനം മാത്രമാണ് സ്‌കൂൾ ബസ്സുകളെ ആശ്രയിക്കുന്നത്. ബാക്കിയുള്ളവർ സ്വകാര്യ വാഹനത്തിലും മറ്റും സ്‌കൂളിൽ എത്തിച്ചേരുന്നത്.
സ്‌കൂളുകളുടെ ആവശ്യപ്രകാരമായിരിക്കും വൈഫൈ അനുവദിക്കുക. വിശാലമായ സീറ്റുകളും ശബ്ദവിമുക്തവും ഉന്നത നിലവാരത്തിലുള്ളതുമായ അകത്തളവും കുട്ടികൾക്ക് മികച്ച യാത്ര പ്രദാനം ചെയ്യും. ഓപ്പറേഷൻസ് കൺട്രോൾ സെന്ററിൽനിന്ന് റിമോട്ടുമായി ബന്ധപ്പെടുത്താമെന്നതാണ് ബസ്സുകളുടെ ഒരു സവിശേഷത. യൂറോ 4, 5 മാതൃകയിലുള്ള പരിസ്ഥിതി
സൗഹൃദ എൻജിനുകളാണ് ഘടിപ്പിച്ചിരിക്കുന്നത്. വളരെ കുറഞ്ഞ നിരക്കിൽ മാത്രം കാർബൺഡയോക്‌സൈഡ് വമിക്കുന്ന ഡീസലാണ് ഉപയോഗപ്പെടുത്തുക. കുട്ടികളെ സ്വകാര്യ വാഹനങ്ങളിൽ സ്‌കൂളുകളിലെത്തിക്കുന്നതിന് പകരം സ്‌കൂൾ ബസ്സുകളെ ആശ്രയിക്കാൻ ഇത് രക്ഷിതാക്കളെ പ്രേരിപ്പിക്കുമെന്നാണ് അധികൃതർ കരുതുന്നത്.