ബൂദബിയിൽ പാർക്കിങ് ഇൻസ്‌പെക്ടർമാരെ ഒഴിവാക്കി ജോലി അത്യാധുനിക ക്യാമറകളെ ഏൽപിക്കുന്നു. ഇതോടെ പാർക്കിങ് ഫീസ് നൽകാതെ മുങ്ങുന്നവരും ഇനി ക്യാമറയിൽ കുടുങ്ങും.

മുസഫ, മുഹമ്മദ് ബിൻ സായിദ് സിറ്റി, അബൂദബി ഐലന്റ് മേഖലകളിലാണ് ആദ്യ ഘട്ടത്തിൽ ആധുനിക സംവിധാനം ഉപയോഗപ്പെടുത്തുക. പുതിയ സംവിധാനം വരുന്നതോടെ കൺട്രോൾ റൂമിൽ നിന്നാണ് പാർക്കിങ് നിരീക്ഷിക്കുക. വാഹനം പാർക്ക് ചെയ്താൽ ആദ്യ 10
മിനിറ്റ് സൗജന്യമായിരിക്കും. അതിനു ശേഷം ഇലക്?ട്രോണിക്? പാർക്കിങ്? ടിക്കറ്റ് നൽകും.

പള്ളികൾക്ക് അരികിലെ പാർക്കിങിൽ ബാങ്കു വിളിച്ച് മുക്കാൽ മണിക്കൂർ നേരം ഇളവു നൽകും. എന്നാൽ ഇതിന് അനുവദിച്ച സ്ഥലത്തല്ല പാർക്ക് ചെയ്യുന്നതെങ്കിൽ പിഴ നൽകേണ്ടി വരും.