- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗാലറിയിൽ നിന്നും കല്ലേറ്: കാമറൂൺ ദേശീയ ഫുട്‌ബോൾ താരം ആൽബർട്ട് കൊല്ലപ്പെട്ടു
അൾജിയേഴ്‌സ്: കളിയുടെ അവസാനം ഗാലറിയിൽ നിന്നുണ്ടായ കല്ലേറിനെ തുടർന്ന് കാമറൂൺ ദേശീയ ഫുട്‌ബോൾ താരം കൊല്ലപ്പെട്ടു. കാമറൂൺ സ്‌ട്രൈക്കർ അൽബർട്ട് എബോസിയാണ് ഗാലറിയിൽ നിന്നുണ്ടായ കല്ലെറിനെ തുടർന്ന് കൊല്ലപ്പെട്ടത്. അൾജീരിയയിലെ ടിസി ഓസൂവിൽ നടന്ന മാച്ചിനുശേഷമാണ് സംഭവം നടന്നത്. ആൽബർട്ടിന്റെ ക്ലബായ ജെഎസ് കബിലിയും യുഎസ്എം അൾജീരിയയും തമ്മിൽ
അൾജിയേഴ്‌സ്: കളിയുടെ അവസാനം ഗാലറിയിൽ നിന്നുണ്ടായ കല്ലേറിനെ തുടർന്ന് കാമറൂൺ ദേശീയ ഫുട്‌ബോൾ താരം കൊല്ലപ്പെട്ടു. കാമറൂൺ സ്‌ട്രൈക്കർ അൽബർട്ട് എബോസിയാണ് ഗാലറിയിൽ നിന്നുണ്ടായ കല്ലെറിനെ തുടർന്ന് കൊല്ലപ്പെട്ടത്.
അൾജീരിയയിലെ ടിസി ഓസൂവിൽ നടന്ന മാച്ചിനുശേഷമാണ് സംഭവം നടന്നത്. ആൽബർട്ടിന്റെ ക്ലബായ ജെഎസ് കബിലിയും യുഎസ്എം അൾജീരിയയും തമ്മിൽ നടന്ന മത്സരത്തിൽ ആൽബർട്ട് ഒരു ഗോൾ അടിച്ചിരുന്നു. എന്നാൽ ആൽബർട്ടിന്റെ ടീം പരാജയപ്പെടുകയാണുണ്ടായത്. ഗാലറിയിൽ നിന്നും വന്ന ഏറ് കൊണ്ട് ആൽബർട്ടിന്റെ തലയ്ക്ക് ആഴത്തിലുള്ള മുറിവാണ് ഉണ്ടായത്. ഈ മുറിവാണ് മരണത്തിന് കാരണമായത്. 24കാരനായ ആൽബർട്ട് കാമറൂണിലെ കോട്ടൻ സ്‌പോർട് എസ്സി, യൂനിസ്‌പോർഡ് ബഫാങ്, ദവാല എസി എന്നീ ക്ലബുകളിൽ കളിച്ച ശേഷം 2012ൽ മലേഷ്യൻ ക്ലബായ പെറാക് എഫ്എയിൽ ചേർന്നു. കാമറൂൺ ബി. ടീമിനു വേണ്ടി ആറ് രാജ്യാന്തര മൽസരങ്ങളിൽ ഇദ്ദേഹം കളിച്ചിട്ടുണ്ട്.