മലപ്പുറം: ജിഐഒ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ത്രിദിന സഹവാസ ക്യാമ്പ് 'വേനൽ ചൂടിൽ സുബർക്കത്തിൽ തണൽ തേടാം' - പ്രോടീൻ 2018 സമാപിച്ചു. സമൂഹത്തിന്റെ ഭാഷ മനസ്സിലാക്കുന്ന, നട്ടെല്ലുള്ള ചിന്തകൾ പരത്തുന്ന, മതാധ്യാപനങ്ങളെ മുറുകെ പിടിച്ചുനടക്കുന്ന, വിദ്യാർത്ഥിനികളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടു കൂടി സംഘടിപ്പിച്ച സഹവാസ ക്യാമ്പ് ആക്ടിവിസ്റ്റ് ഫാത്തിമ ദോഫർ ഉദ്ഘാടനം ചെയ്തു.

ഷാഫി പാറക്കൽ, കെ.വി. ഖാലിദ്, ഫാത്തിമ ഷെറിൻ, അബ്ദുറഹ്മാൻ പെരിങ്ങാടി, അസീർ, അമീൻ മോങ്ങം, സക്കരിയ നദ് വി, ത്വയ്യിബ്, നൂർ മുഹമ്മദ് ലെയ്ക്ക്, ആർ.പി. റുഖിയ തുടങ്ങിയവർ വ്യത്യസ്ത വിഷയങ്ങളിൽ ക്ലാസ്സെടുത്തു.

ജമാഅത്തെ ഇസ്ലാമി വനിതാവിഭാഗം സംസ്ഥാന സെക്രട്ടറി സി.വി. ജമീല സമാപനപ്രഭാഷണം നിർവഹിച്ചു. ജി.ഐ.ഒ. ജില്ലാ പ്രസിഡണ്ട് ഷനാനീറ, വൈസ് പ്രസിഡണ്ട് സഹ് ല, ക്യാമ്പ് കൺവീനർ ഷിഫാന, സെക്രട്ടറിയേറ്റ് അംഗങ്ങൾ മുൻശിദ, ആയിശ നദറിൻ ജൽവ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.