- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പമ്പയുടെതീരത്ത് പച്ചിലത്തുമ്പികൾ പറന്നെത്തി; പരിസ്ഥിതി പഠന സഹവാസ ക്യാമ്പിൽ പങ്കെടുത്ത് കുരുന്നുകൾ
പത്തനംതിട്ട: പശ്ചിമഘട്ട സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പമ്പാനദിയുടെ തീരത്ത് നടന്ന രണ്ടാമത് ജില്ലാതല കുട്ടികളുടെഏകദിന പരിസ്ഥിതി സഹവാസക്യാമ്പ് പച്ചിലത്തുമ്പികൾ പമ്പയുടെ ഓളങ്ങളെ കുളിരണിയിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട കുട്ടികളാണ് കളിയും, പാട്ടുകളുമായി തീരത്ത് ഒരു ദിനം ഒത്തു ചേർന്നത്. യാന്ത്രികവിനോദ ഉപാധികളിൽ നിന്നുള്ള മോചനം കൂടിയായി കുട്ടികൾക്ക് ഈ ക്യാമ്പ്. പമ്പയെ അടുത്തറിയാനുള്ള പുഴ നടത്തം കുട്ടികളെ ആകർഷിക്കുന്നതായി. വിവിധ സെഷനുകളിലായി മഹേഷ് കടമ്മനിട്ട, തങ്കച്ചൻ കരുമാടി, കെ.ജി അനിൽകുമാർ എന്നിവർ കുട്ടികളുമായി സംവദിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം പമ്പ പരിരക്ഷണ സമിതി ജനറൽ സെക്രട്ടറി എൻ.കെ സുകുമാരൻ നായർ നിർവഹിച്ചു. സമിതി ജില്ലാ പ്രസിഡന്റ് അവിനാഷ് പള്ളീനഴികത്ത്, സെക്രട്ടറി റെജി മലയാലപ്പുഴ, ജയിംസ് കുര്യൻ, ശങ്കർ എസ്, ഷൈനു ഫിലിപ്പ്, അനിൽ സി പള്ളിക്കൽ, അംബുജാക്ഷൻ നായർ, എബ്രഹാം മാത്യു ,റ്റി.എം.സത്യൻ എന്നിവർ പ്രസംഗിച്ചു.
പത്തനംതിട്ട: പശ്ചിമഘട്ട സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പമ്പാനദിയുടെ തീരത്ത് നടന്ന രണ്ടാമത് ജില്ലാതല കുട്ടികളുടെഏകദിന പരിസ്ഥിതി സഹവാസക്യാമ്പ് പച്ചിലത്തുമ്പികൾ പമ്പയുടെ ഓളങ്ങളെ കുളിരണിയിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട കുട്ടികളാണ് കളിയും, പാട്ടുകളുമായി തീരത്ത് ഒരു ദിനം ഒത്തു ചേർന്നത്.
യാന്ത്രികവിനോദ ഉപാധികളിൽ നിന്നുള്ള മോചനം കൂടിയായി കുട്ടികൾക്ക് ഈ ക്യാമ്പ്. പമ്പയെ അടുത്തറിയാനുള്ള പുഴ നടത്തം കുട്ടികളെ ആകർഷിക്കുന്നതായി. വിവിധ സെഷനുകളിലായി മഹേഷ് കടമ്മനിട്ട, തങ്കച്ചൻ കരുമാടി, കെ.ജി അനിൽകുമാർ എന്നിവർ കുട്ടികളുമായി സംവദിച്ചു.
ക്യാമ്പിന്റെ ഉദ്ഘാടനം പമ്പ പരിരക്ഷണ സമിതി ജനറൽ സെക്രട്ടറി എൻ.കെ സുകുമാരൻ നായർ നിർവഹിച്ചു. സമിതി ജില്ലാ പ്രസിഡന്റ് അവിനാഷ് പള്ളീനഴികത്ത്, സെക്രട്ടറി റെജി മലയാലപ്പുഴ, ജയിംസ് കുര്യൻ, ശങ്കർ എസ്, ഷൈനു ഫിലിപ്പ്, അനിൽ സി പള്ളിക്കൽ, അംബുജാക്ഷൻ നായർ, എബ്രഹാം മാത്യു ,റ്റി.എം.സത്യൻ എന്നിവർ പ്രസംഗിച്ചു.