- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വൃക്ഷത്തൈ നട്ടുകൊണ്ട് തുടക്കം കുറിച്ച അയുദ്ധ്-മലബാർ യുവജന ക്യാമ്പിന് സമാപനം
അമൃത യുവധർമ്മധാര(അയുദ്ധ്)യുടെ നേതൃത്വത്തിൽ നടന്ന ഉത്തരകേരള യുവജന ക്യാമ്പ് സമാപിച്ചു. സ്‌നേഹം സേവനം സ്വാഭിമാനം എന്ന സന്ദേശം വിളിച്ചോതിക്കൊണ്ട് 'മലബാർ' എന്ന പേരിൽ സംഘടിപ്പിച്ച ക്യാമ്പിൽ, തിരഞ്ഞെടുക്കപ്പെട്ട നൂറ്റമ്പതോളം യുവതീ യുവാക്കളാണ് പങ്കെടുത്തത്. ഉത്തരകേരളത്തിലെ വിവിധ സംഘടനാ ഘടകങ്ങളിൽ നിന്നുള്ള സജീവ പ്രവർത്തകരുടെ സംഗമത്തിനു കൂടി വേദിയായിരുന്നു ക്യാമ്പ്. തലശ്ശേരി മാതാ അമൃതാനന്ദമയി മഠത്തിൽ വച്ച് നടന്ന ഉദ്ഘാടന സമ്മേളനത്തിൽ സ്വാമി അമൃതകൃപാനന്ദപുരി, ബ്രഹ്മചാരി വിവേകാമൃത ചൈതന്യ, ബ്രഹ്മചാരി അക്ഷയാമൃത ചൈതന്യ, ബ്രഹ്മചാരിണി വരദാമൃത ചൈതന്യ തുടങ്ങിയവർ പങ്കെടുത്തു. വൃക്ഷത്തൈ നട്ടുകൊണ്ടായിരുന്നു തുടക്കം. അദ്ധ്യാപകനും പരിശീലകനുമായ സൈജൻ മാഷ്, അമൃത ടെക്‌നോളജീസ് ബിസിനസ് ഡവലപ്‌മെന്റ് തലവൻ വിനോദ് കുമാർ, സർക്കാർ ഉദ്യോഗസ്ഥനും പരിശീലകനുമായ റജിൻ.പി, വ്യക്തിത്വ പരിശീലകൻ വിഷ്ണു വിജയ്, ഇ.വൈ അസ്സിസ്റ്റന്റ് ഡയറക്ടർ മുരളീ കൃഷ്ണൻ, ബ്രഹ്മചാരി പ്രജിത്ത്, അയുദ്ധ് സംസ്ഥാന കോർഡിനേറ്റർ ബ്രഹ്മചാരി വിവേക് തുടങ്ങിയ നിവധി പ
അമൃത യുവധർമ്മധാര(അയുദ്ധ്)യുടെ നേതൃത്വത്തിൽ നടന്ന ഉത്തരകേരള യുവജന ക്യാമ്പ് സമാപിച്ചു. സ്‌നേഹം സേവനം സ്വാഭിമാനം എന്ന സന്ദേശം വിളിച്ചോതിക്കൊണ്ട് 'മലബാർ' എന്ന പേരിൽ സംഘടിപ്പിച്ച ക്യാമ്പിൽ, തിരഞ്ഞെടുക്കപ്പെട്ട നൂറ്റമ്പതോളം യുവതീ യുവാക്കളാണ് പങ്കെടുത്തത്.
ഉത്തരകേരളത്തിലെ വിവിധ സംഘടനാ ഘടകങ്ങളിൽ നിന്നുള്ള സജീവ പ്രവർത്തകരുടെ സംഗമത്തിനു കൂടി വേദിയായിരുന്നു ക്യാമ്പ്. തലശ്ശേരി മാതാ അമൃതാനന്ദമയി മഠത്തിൽ വച്ച് നടന്ന ഉദ്ഘാടന സമ്മേളനത്തിൽ സ്വാമി അമൃതകൃപാനന്ദപുരി, ബ്രഹ്മചാരി വിവേകാമൃത ചൈതന്യ, ബ്രഹ്മചാരി അക്ഷയാമൃത ചൈതന്യ, ബ്രഹ്മചാരിണി വരദാമൃത ചൈതന്യ തുടങ്ങിയവർ പങ്കെടുത്തു. വൃക്ഷത്തൈ നട്ടുകൊണ്ടായിരുന്നു തുടക്കം.
അദ്ധ്യാപകനും പരിശീലകനുമായ സൈജൻ മാഷ്, അമൃത ടെക്‌നോളജീസ് ബിസിനസ് ഡവലപ്‌മെന്റ് തലവൻ വിനോദ് കുമാർ, സർക്കാർ ഉദ്യോഗസ്ഥനും പരിശീലകനുമായ റജിൻ.പി, വ്യക്തിത്വ പരിശീലകൻ വിഷ്ണു വിജയ്, ഇ.വൈ അസ്സിസ്റ്റന്റ് ഡയറക്ടർ മുരളീ കൃഷ്ണൻ, ബ്രഹ്മചാരി പ്രജിത്ത്, അയുദ്ധ് സംസ്ഥാന കോർഡിനേറ്റർ ബ്രഹ്മചാരി വിവേക് തുടങ്ങിയ നിവധി പേർ വിദ്യാർത്ഥികളുമായി സംവദിക്കുകയും വിവിധ വിഷയങ്ങളിൽ ക്ലാസുകൾ എടുക്കുകയും ചെയ്തു.