- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഷ്റഫ് താമരശ്ശേരി മുഖ്യാതിഥിയായെത്തി; ആക്സിഡന്റ് ആൻഡ് ഡിമൈസസ്, 'ട്രെയിൻ ദി ലീഡേഴ്സ്' നേതൃത്വപരിശീലന ക്യാമ്പ് റൂവിയിൽ സംഘടിപ്പിച്ചു
ആക്സിഡന്റ് ആൻഡ് ഡിമൈസസ്, 'ട്രെയിൻ ദി ലീഡേഴ്സ്' എന്ന നേതൃത്വപരിശീലന ക്യാമ്പ് റൂവിയിലെ അബീർ ആശുപത്രിയിൽ വെച്ച് സംഘടിപ്പിച്ചു. യു.എ.ഇ.യിലെ പ്രശസ്ത സാമൂഹിക പ്രവർത്തകനും പ്രവാസി ഭാരതീയ സമ്മാൻ പുരസ്‌കാര ജേതാവുമായ അഷ്റഫ് താമരശ്ശേരി, പ്രമുഖ എഴുത്തുകാരി കെ. പി. സുധീര(അഷ്റഫ് താമരശ്ശേരിയുടെ ജീവിതത്തെ ആസ്പദമാക്കി എഴുതിയ നോവൽ ആണ് 'സ്വർഗ്ഗ വാതിൽ') എന്നിവർ മുഖ്യ അതിഥികൾ ആയിരുന്നു. അഷ്റഫ് താമരശ്ശേരി സാമൂഹ്യ സേവന രംഗത്തെ തന്റെ അനുഭവങ്ങൾ പങ്കുവെച്ചു. വർധിച്ചു വരുന്ന ആത്മഹത്യയും, ഹാർട്ട് അറ്റാക്കും നമുക്കിടയിൽ നിത്യ സംഭവങ്ങളാണെന്നും, ഉള്ളതുകൊണ്ട് മനസ്സംതൃപ്തിയോടെ, അത്യാഗ്രഹങ്ങളില്ലാതെ ജീവിക്കുന്ന സാദാരണ മനുഷ്യരായി തീരുമ്പോൾ മരണ നിരക്ക് കുറയുക തന്നെ ചെയ്യുമെന്നും, അതുവഴി അത്യാഹിതങ്ങൾ കുറക്കാൻ കഴിയുമെന്നും അഷ്റഫ് താമരശ്ശേരി അഭിപ്രായപ്പെട്ടു. മറ്റുള്ളവരെ സഹായിക്കാൻ കിട്ടുന്ന ഓരോ അവസരങ്ങളും ഉപയോഗപ്പെടുത്തണമെന്നും, മരണാന്തര നിയമ നടപടിക്രമങ്ങൾ സ്വയം ഏറ്റെടുത്ത് നടപ്പിലാക്കുമ്പോൾ അവ നൽകുന്ന ഉത്തരവാദിത്വങ്ങൾ മനസ്സ
ആക്സിഡന്റ് ആൻഡ് ഡിമൈസസ്, 'ട്രെയിൻ ദി ലീഡേഴ്സ്' എന്ന നേതൃത്വപരിശീലന ക്യാമ്പ് റൂവിയിലെ അബീർ ആശുപത്രിയിൽ വെച്ച് സംഘടിപ്പിച്ചു. യു.എ.ഇ.യിലെ പ്രശസ്ത സാമൂഹിക പ്രവർത്തകനും പ്രവാസി ഭാരതീയ സമ്മാൻ പുരസ്‌കാര ജേതാവുമായ അഷ്റഫ് താമരശ്ശേരി, പ്രമുഖ എഴുത്തുകാരി കെ. പി. സുധീര(അഷ്റഫ് താമരശ്ശേരിയുടെ ജീവിതത്തെ ആസ്പദമാക്കി എഴുതിയ നോവൽ ആണ് 'സ്വർഗ്ഗ വാതിൽ') എന്നിവർ മുഖ്യ അതിഥികൾ ആയിരുന്നു.
അഷ്റഫ് താമരശ്ശേരി സാമൂഹ്യ സേവന രംഗത്തെ തന്റെ അനുഭവങ്ങൾ പങ്കുവെച്ചു. വർധിച്ചു വരുന്ന ആത്മഹത്യയും, ഹാർട്ട് അറ്റാക്കും നമുക്കിടയിൽ നിത്യ സംഭവങ്ങളാണെന്നും, ഉള്ളതുകൊണ്ട് മനസ്സംതൃപ്തിയോടെ, അത്യാഗ്രഹങ്ങളില്ലാതെ ജീവിക്കുന്ന സാദാരണ മനുഷ്യരായി തീരുമ്പോൾ മരണ നിരക്ക് കുറയുക തന്നെ ചെയ്യുമെന്നും, അതുവഴി അത്യാഹിതങ്ങൾ കുറക്കാൻ കഴിയുമെന്നും അഷ്റഫ് താമരശ്ശേരി അഭിപ്രായപ്പെട്ടു. മറ്റുള്ളവരെ സഹായിക്കാൻ കിട്ടുന്ന ഓരോ അവസരങ്ങളും ഉപയോഗപ്പെടുത്തണമെന്നും, മരണാന്തര നിയമ നടപടിക്രമങ്ങൾ സ്വയം ഏറ്റെടുത്ത് നടപ്പിലാക്കുമ്പോൾ അവ നൽകുന്ന ഉത്തരവാദിത്വങ്ങൾ മനസ്സിലാക്കാൻ കഴിയുമെന്നും അദ്ദേഹം സദസ്സിനെ ഓർമപ്പെടുത്തി.
വിമാനങ്ങളിൽ ,എംബസികളിൽ, അനുഭവപ്പെടുന്ന പ്രയാസങ്ങൾ ഒഴിവാക്കിക്കിട്ടാൻ മറ്റെല്ലാ വ്യത്യസ്തമായ ചിന്തകൾ മാറ്റിവെച്ചു കൊണ്ട് ഒറ്റക്കെട്ടായി പരിശ്രമിക്കേണ്ടതിന്റെ സമയം അതിക്രമിച്ചെന്ന് അദ്ദേഹം സദസ്സിനെ ഉണർത്തി. കക്ഷി രാഷ്ട്രീയമന്യേ, മതചിന്തകൾപ്പുറത്തു ഒറ്റക്കെട്ടായി നാം പരിശ്രമിച്ചാൽ നേടിയെടുക്കാവുന്നതേ ഉള്ളൂ ഇത്തരം മഹത്തായ ലക്ഷ്യങ്ങൾ എന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. മരണാന്തര പ്രവർത്തനങ്ങളെ സ്വതസിദ്ധമായ നർമ്മം കൊണ്ട് അവതരിപ്പിച്ച അദ്ദേഹത്തിന്റെ രീതി, പ്രയാസകരമായ ഘട്ടങ്ങൾ ജീവിതത്തിൽ കടന്നു വരുമ്പോൾ ആത്മസംയനത്തോടെ എങ്ങിനെ നേരിടാം എന്നതിന് തെളിവായി സദസ്സിനെ സ്വാധീനിച്ചു.
'ഒരു കുടുംബത്തിനുവേണ്ടി നീറി നീറി മരിക്കുന്ന മനുഷ്യരെക്കാൾ ഒരു സമൂഹത്തിനു വേണ്ടി ജീവിച്ചു മരിക്കുക എന്നതാവട്ടെ നമ്മുടെ ലക്ഷ്യമെന്നും' മാനവ സേവാ മാധവ സേവാ എന്നതാവട്ടെ നമ്മുടെ കർമ്മ മണ്ഡലം എന്നും അദ്ദേഹം നേതൃത്വം പരിശീലനം നേടുന്ന ക്ഷണിതാക്കളെ ഓർമ്മപ്പെടുത്തി. മൃതശരീരം തൂക്കി നോക്കി വിലപേശുന്ന നിലവിലെ വിമാന കമ്പനികളുടെ രീതിക്കെതിരായി താൻ സ്വയം കോടതിയിൽ സമർപ്പിച്ച ഹർജ്ജിയിൽ ഒരു അനുകൂല തീരുമാനം ഏറെ വൈകാതെ കേൾക്കാൻ ഇടവരും എന്ന പ്രത്യാശ സദസ്സിനോട് പങ്ക് വെച്ചു.
മരണത്തെക്കുറിച്ചു പറയുമ്പോൾ ചിരിക്കുന്ന മനുഷ്യൻ എന്ന് അഷ്റഫ് താമരശ്ശേരിയെ പരിചയപ്പെടുത്തി പ്രസംഗം ആരംഭിച്ച മലയാളത്തിന്റെ പ്രിയ എഴുത്തുകാരി കെ.പി. സുധീര, ഒരു കേട്ടെഴുത്തിനപ്പുറം ഒരു കണ്ടെഴുതാണ് തന്റെ നോവലായ 'സ്വർഗ്ഗ വാതിൽ' എന്ന് പറഞ്ഞു. മനം മടുപ്പിക്കുന്ന മണങ്ങളെ പരിണയിച്ച ഒരു അത്ഭുത പ്രതിഭാസം ആണ് അഷറഫ് താമരശ്ശേരി എന്ന വ്യക്തിത്വം എന്ന തിരിച്ചറിവാണ് തന്റെ നോവലിന്റെ മർമ്മം എന്നും ഓർത്തെടുത്തു. അദ്ദേഹത്തിന്റെ ജീവിതം നേരിൽ കണ്ട് പകർത്തുക വഴി ഒരു വലിയ കർമ്മ മേഖലയെ തൊട്ടറിയാൻ സാധിച്ചെന്നും അവർ പറഞ്ഞു.
തുടർന്ന് അഷറഫ് താമരശ്ശേരിയുടെ നിസ്തുലമായ ജീവകാരുണ്യ പ്രവർത്തനങ്ങളെ മാനിച്ചുകൊണ്ട് ജാസ്മിൻ യൂസഫ് സർട്ടിഫിക്കറ്റ് ഓഫ് അപ്പ്രീസിയേഷനും സുനിത ടീച്ചർ സംഘടനയുടെ സ്‌നേഹാദരമായി മോമെന്റോയും സമ്മാനിച്ചു. തുടർന്ന് ഈ മഹാ വ്യക്തിത്വത്തെ എഴുത്തിന്റെ മാസ്മരികമായ ശക്തികൊണ്ട് പൊതുസമൂഹത്തിന് പരിചയപ്പെടുത്തിയതിന് സംഘടനയുടെ ആദരമായ പുരസ്‌കാരം സർട്ടിഫിക്കറ്റ് ഓഫ് അപ്പ്രീസിയേഷൻ റയീസ് പള്ളിക്കൽ മലയാളത്തിന്റെ പ്രിയ എഴുത്തുകാരി കെ.പി.സുധീരക്ക് സമ്മാനിച്ചു. സദസ്സിന്റെ സ്‌നേഹാദമായ മൊമെന്റോ പ്രമുഖ സാമൂഹിക പ്രവർത്തകൻ രാജീവ് അമ്പാടി കൈമാറി.
ഒമാനിൽ നടക്കുന്ന അപകടങ്ങൾ / മരണങ്ങൾ എന്നിവക്ക് ആവശ്യമായ തുടർ പ്രവർത്തനങ്ങൾ നടത്തുക , വേണ്ട സഹായങ്ങൾ നൽകുക എന്നീ ഉദ്ദേശത്തോടെ പ്രവർത്തിക്കുന്ന ആക്സിഡന്റ് ആൻഡ് ഡിമൈസസ്നുവേണ്ടി നജീബ് കെ. മൊയ്തീൻ എടത്തിരുത്തി 'ട്രെയിൻ ദി ലീഡേഴ്സ്' എന്ന തലക്കെട്ടിൽ പങ്കെടുത്തവർക്ക് പരിശീലനം നൽകി. മത രാഷ്ട്രീയ സാമൂഹിക വേലിക്കെട്ടുകൾ വലിച്ചെറിഞ്ഞു മാനവ സേവ എന്ന ബൃഹത് പദ്ധതിയിൽ അംഗമാകുവാൻ സ്വയം സന്നദ്ധമാവാൻ അദ്ദേഹം സദസ്സിനോട് ആവശ്യപ്പെട്ടു. കൂടുതൽ ആളുകൾ ഈ ചുവടുവെപ്പിൽ അണിചേരുക വഴി ലക്ഷ്യം ആയാസകരം ആകുമെന്നും ശ്രോദ്ധാക്കളോടു ഉണർത്തി.
ഇബ്രി, ഇബ്ര, നിസ്വ, സൂർ എന്നീ യൂണിറ്റുകളിൽ അംഗങ്ങളെ ചേർക്കുന്ന നടപടി പുരോഗമിക്കുന്നുണ്ട് എന്നും ഓർമിപ്പിച്ചു. ഭാവി മുഖ്യ പരിപാടി ആയ ആത്മഹത്യാ വിരുദ്ധ ക്യാമ്പയിനിൽ ഒമാനിലെ പ്രമുഖ വ്യക്തിത്വങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പ്രമുഖ മലയാള പത്രങ്ങളിലെ ലേഖനങ്ങൾ, വാട്‌സ്ആപ്പ് വഴി പ്രചരിപ്പിക്കാൻ രൂപത്തിലുള്ള ചെറിയ വീഡിയോ മെസ്സേജുകൾ, ഒരു വിപുലമായ ബോധവത്കരണ ക്യാമ്പ് എന്നിവയുടെ പ്രവർത്തനങ്ങൾക്ക് കരുത്ത് പകരാൻ കൂടുതൽ അംഗങ്ങളുടെ പങ്കാളിത്തം അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാളം വിഭാഗം കൺവീനർ ഭാസ്‌കരൻ ടി, ഓവർസീസ് ഇന്ത്യൻ കൾചറൽ കോൺഗ്രസ് നേതാവ് അനീഷ് കടവിൽ, ഡോക്ടർ രത്നകുമാർ(ഭാവലയ), മന്മഥൻ (പ്രമുഖ സാമൂഹ്യ പ്രവർത്തകൻ), രാജേഷ് വായ്പൂർ, രേഖ പ്രേം ,പ്രേം രാജ്(മസ്‌കറ്റ് മലയാളീസ് ഫേസ്‌ബുക്ക് കൂട്ടായ്മ),സരസ്വതി മനോജ്(ബ്ലഡ് ഡോണേഴ്‌സ് കേരള ഒമാൻ ചാപ്റ്റർ),നിഷ പ്രഭാകർ(വി ഹെല്പ് മസ്‌കത്ത് ചാപ്റ്റർ), റഈസ് പള്ളിക്കൽ, ജാസ്മിൻ യൂസഫ്(പ്രോഗ്രാം കൺവീനഴ്സ്), ഷാ റസാഖ് (എരുമേലി കൂട്ടായ്മ), ജോസഫ് വലിയ വീട്ടിൽ മസ്‌കത്ത് പ്രിയദർശിനി കൾച്ചർ കോൺഗ്രസ്സ്, ദിലീപ് സത്യൻ (ഹയാത് പോളി ക്ലിനിക് ഗോബ്ര),സുനിത ബാലൻ (ടീച്ചർ, ഇന്ത്യൻ സ്‌കൂൾ മസ്‌കത്ത്, മെന്റലി ചലഞ്ച്ഡ് സ്റ്റുഡന്റസ്), നസീർ തിരുവത്ര (ഓവർസീസ് ഇന്ത്യൻ കോൺഗ്രസ് വൈസ് പ്രസിഡന്റ്, ഒമാൻ), തുടങ്ങിയ പ്രമുഖർ ആശംസ അർപ്പിച്ചു. റിജു റാം, സ്വാഗതവും, ഷിലിൻ പൊയ്യാര പരിശീല പരിപാടിക്ക് നേതൃത്വവും നൽകി. എൻ മുഹമ്മദ് നന്ദി പറഞ്ഞു.