മനാമ: ബ്ലഡ് ഡോണേഴ്‌സ് കേരള (ബിഡികെ) ബഹ്റൈൻ ചാപ്റ്ററും ബീറ്റ്സ് ഓഫ് ബഹ്റൈൻ (ബോബ്) നും സംയുക്തമായി കിങ് ഹമദ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് 82 പേർ രക്തം ദാനം ചെയ്തു. കോവിഡ് വാക്‌സിൻ ട്രയൽ സ്വീകരിച്ചു പ്രവാസികളുടെ അഭിമാനമായി മാറിയ ഡാനി തോമസിനെയും, കോവിഡ് കാലത്തെ ആരോഗ്യ മേഖലയിലെ മികച്ച പ്രവർത്തനത്തിന് റിനു തോമസിനെയും ചടങ്ങിൽ ആദരിച്ചു. ബീറ്റസ് ഓഫ് ബഹ്റൈനിലെ അംഗങ്ങൾ ആണ് ഇരുവരും.

പ്രവാസി കമീഷൻ അംഗം സുബൈർ കണ്ണൂർ ബ്ലഡ് ഡൊണേഷൻ ക്യാമ്പ് ഉത്ഘാടനം ചെയ്തു. ബോബ് അംഗം സിൻസൻ ചാക്കോ പുലിക്കോട്ടിലിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ബിഡികെ ചെയർമാൻ കെ. ടി. സലിം ആശംസകൾ നേർന്നു. സാമൂഹിക പ്രവർത്തകൻ അൻവർ ശൂരനാട് സംബന്ധിച്ചു. ബോബ്‌നു വേണ്ടി ബിപിൻ വി ബാബു സ്വാഗതവും അജീഷ് സൈമൺ നന്ദിയും രേഖപ്പെടുത്തി.

ബിഡികെ പ്രസിഡണ്ട് ഗംഗൻ തൃക്കരിപ്പൂർ, ട്രെഷറർ ഫിലിപ് വർഗീസ്, വൈസ് പ്രസിഡണ്ട്മാരായ സുരേഷ് പുത്തൻപുരയിൽ, ജിബിൻ ജോയ്, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായസാബു അഗസ്റ്റിൻ, സ്മിത സാബു, ഗിരീഷ് പിള്ള, രമ്യ ഗിരീഷ് എന്നിവർ ബ്ലഡ് ഡൊണേഷൻ ക്യാമ്പിന് നേതൃത്വം നൽകി.