- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തനിമ കുവൈറ്റ് ബിഡികെ കുവൈത്ത്മായി ചേർന്ന് പുതുവത്സര രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
കുവൈത്ത് സിറ്റി: തനിമ കുവൈറ്റിന്റെ പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ബിഡികെ കുവൈറ്റ് ചാപ്റ്ററിന്റെ പങ്കാളിത്തത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. പുതുവത്സരത്തനിമ എന്ന പേരിൽ സെന്ട്രൽ ബ്ലഡ് ബാങ്കിന്റെ അദാൻ ആശുപത്രിക്ക് സമീപമുള്ള ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സെന്ററിൽ സംഘടിപ്പിച്ച ക്യാമ്പിൽ 170 നടുത്ത് ദാതാക്കൾ രക്തദാനം നടത്തി. പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ക്യാമ്പ് നടന്നത്.
കോവിഡിന്റെ പശ്ചാത്തലത്തിൽ കുവൈത്ത് ബ്ലഡ് ബാങ്കിൽ നേരിടുന്ന രക്തദൗർലഭ്യം നേരിടുന്നതിനായി സെൻട്രൽ ബ്ലഡ് ബാങ്കിന്റെ പ്രത്യേക അഭ്യർത്ഥനപ്രകാരമാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനം ഓൺകോസ്റ്റ് ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ടി. എ. രമേഷും, ബിഇസി കൊമേഴ്‌സിൽ & മാർക്കറ്റിഗ് മാനേജർ രാംദാസ് നായർ എന്നിവർ ചേർന്ന് നിർവ്വഹിച്ചു. പുതുവത്സരത്തനിമ കൺവീനർ അലക്‌സ് വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ തനിമ കൺവിനർ ബാബുജി ബത്തേരി ആമുഖപ്രസംഗം നടത്തി. മനോജ് മാവേലിക്കര (ബിഡികെ രക്ഷാധികാരി, ജേക്കബ് വർഗ്ഗീസ് ആശ്രയത്തനിമ കൺവീനർ, രാജൻ തോട്ടത്തിൽ (ബിഡികെ ഉപദേശക സമിതി അംഗം), ജോണി കുന്നിൽ (ചീഫ് ജൂറി) ഡെയ്‌സി ടീച്ചർ (പെൺതനിമ) , കൺവീനേഴ്‌ന് ആയ ഫ്രെഡി ഫ്രാൻസിസ്, റൂഹൈൽ വി.പി., എന്നിവർ ആശംസകൾ അർപ്പിച്ചു. ക്യാമ്പ് വിജയകരമായി സംഘടിപ്പിച്ചതിനുള്ള പ്രശംസാഫലകം ടി. എ. രമേഷ്, മനോജ് മാവേലിക്കര, രാജൻ തോട്ടത്തിൽ എന്നിവർ ചേർന്ന് തനിമ ഭാരവാഹികൾക്ക് കൈമാറി. രഘുബാൽ ബിഡികെ സ്വാഗതവും, വിനോദ് തോമസ് നന്ദിയും പറഞ്ഞു. ഷൈജു പള്ളിപ്പുറം പരിപാടികൾ നിയന്ത്രിച്ചു.
ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി തനിമ നടത്തിയ ബിൽഡിങ് ഡക്കറേഷൻ മത്സരങ്ങളുടെ വിജയികൾക്ക് ചടങ്ങിൽ വച്ച് ട്രോഫികൾ വിതരണം ചെയ്തു.തനിമ ബിഡി കെ ഹാർഡ് കോർ അംഗങ്ങളായ അഷ്‌റഫ് ചേരൂട്ട്, റാണാ വർഗ്ഗീസ്, ബാപ്റ്റിസ്റ്റ് , വേണുഗോപാൽ, തോമസ് ജോൺ അടൂർ, ജീൻസ്, കറ്റാനം തോമസ്സ്, ജീസൺ, ബിനോയ് എബ്രഹാം, ഷാമോൻ, സുരേഷ്, ഷോബിൻ, ശ്രീമതി ലിറ്റി ജേക്കബ്, ബീനാ പോൾ, മേരി ജോൺ, ജിബി പോൾ, ജസ്സീന ജോസഫ്, ലിനി ജയൻ, ശ്രീകുമാർ, ജോളി, അനില, ജൻസി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
സെൻട്രൽ ബ്ലഡ് ബാങ്കുമായി സഹകരിച്ച് രക്തദാനക്യാമ്പുകൾ, ബോധവൽക്കരണ ക്ലാസ്സുകൾ തുടങ്ങിയ രക്തദാനപ്രചരണ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ താത്പര്യമുള്ളവരും, അടിയന്തിര ഘട്ടത്തിൽ രക്തദാതാക്കളുടെ സൗജന്യസേവനം ആവശ്യമുള്ളവരും ബിഡികെ കുവൈത്തിന്റെ ഹെൽപ്പ് ലൈൻ നമ്പരുകളായ 6999 7588 / 5151 0076 എന്നിവയിലൊന്നിൽ ബന്ധപ്പെടാവുന്നതാണ്.