കാഞ്ഞങ്ങാട് : ഒരുപതിറ്റാണ്ടിലേറെ കാലമായി കാഞ്ഞങ്ങാടിന്റെ തീരദേശത്ത് പുഞ്ചാവി പിള്ളേരെപീടിക യിൽ കലാകായിക സാംസ്‌കാരിക രംഗത്തും അതിലുപരി ജീവകാരുണ്യ പൊതുപ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായി ഇടപെടലുകൾ നടത്തുന്ന ഹജ്ജാജ് ആർട്സ് & സ്പോർട്സ് ക്ലബ് ഹാജിഗല്ലി, കാഞ്ഞങ്ങാട് ഐ ഫൗണ്ടേഷൻ റിസേർച്ച് സെന്ററുമായി സഹകരിച്ച് ക്ലബ്ബ് ഓഫീസ് കെട്ടിടത്തിൽ വെച്ച് സൗജന്യ നേത്രപരിശോധനാ ക്യാമ്പും മരുന്ന് വിതരണവും നടത്തി.

ഫെബ്രുവരി 07 ഞാറാഴ്‌ച്ച രാവിലെ 10 മണിക്ക് ആരംഭിച്ച പരിശോധന ക്യാമ്പിൽ നൂറിലധികം പേരെ നേത്ര പരിശോധന യ്ക്ക് വിധേയമാക്കി ആവശ്യമായ കരുതലുകളും മരുന്നുകളും സൗജന്യമായി നൽകുകയും ചെയ്തു.

ക്ലബ് രക്ഷാധികാരിയും പുഞ്ചാവി മഹൽ ജമാഅത്ത് പ്രസിഡന്റുമായ ബുള്ളറ്റ് മൊയ്തു ഹാജിയുടെ അധ്യക്ഷത യിൽ ജാഫർ കാഞ്ഞിരായിൽ സ്വാഗതമോതി ആരംഭിച്ച നേത്ര പരിശോധന ക്യാമ്പ് പൊതുപ്രവർത്തകനും മുസ്ലിം ലീഗ് മുൻസിപ്പൽ സെക്രട്ടറി യുമായ സികെ റഹ്മത്തുള്ള ഉദ്ഘാടനം ചെയ്തു. ആശംസകളോതി കൗൺസിലർമാരായ ബാലകൃഷ്ണൻ , സെവൻസ്റ്റാർ അബ്ദുൽ റഹിമാൻ, ശിഹാബ് മാസ്റ്റർ എന്നിവർ സംസാരിച്ചു. ക്ലബ് സെക്രട്ടറി അജ്മൽ അജു നന്ദി പ്രകാശിപ്പിച്ചു.

വൈകുന്നേരം വരെ നീണ്ട പരിശോധന ക്യാമ്പിന് നേതൃത്വം നൽകിയ ഐ ഫൗണ്ടേഷൻ റിസേർച്ച് സെന്ററിലെ ഡോക്ടർമാരെയും നെഴ്സിങ് സ്റ്റാഫുകളെയും ക്ലബ് രക്ഷാധികാരി യുടെ നേതൃത്വത്തിൽ ആദരിച്ചാണ് ക്യാമ്പ് സമാപിച്ചത്.