- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോഴിക്കോട് ജില്ലാ പ്രവാസി ഫോറത്തിന്റെ കാർഡിയാക് ഹെൽത്ത് ചെക്കപ്പ് ക്യാമ്പ് ആരംഭിച്ചു
മനാമ: ബഹ്‌റൈൻ സ്‌പെഷലിസ്റ്റ് ഹോസ്പിറ്റലും അപ്പോളോ കാർഡിയാക് സെന്ററുമായി ചേർന്ന് Kpf നടത്തുന്ന കാർഡിയാക് ഹെൽത്ത് ചെക്കപ്പ് ക്യാമ്പ് തുടങ്ങി. വൈകീട്ട് 6.00 മണിക്ക് കെ .പി. എഫ് പ്രസിഡണ്ട് സുധീർ തിരുനിലത്ത്, ആക്ടിങ് സെക്രട്ടറി ഫൈസൽ പാട്ടാണ്ടി, ട്രഷറർ റിഷാദ്.വി, ക്യാമ്പ് കോഡിനേറ്റർമാരായ അഖിൽരാജ്, സവിനേഷ്, മുൻ പ്രസിഡണ്ട് ഗോപാലൻ വി സി, സ്റ്റിയറിങ്കമ്മിറ്റി കൺവീനർ ജ്യോതിഷ്, വൈസ്.പ്രസിഡണ്ട് ജമാൽ കുറ്റിക്കാട്ടിൽ,, എക്‌സിക്യുട്ടീവ് കമ്മറ്റി മെമ്പർമാരായ ഹരീഷ്, ജിതേഷ് ടോപ് മോസ്റ്റ്, ശശി അക്കരാൽ, അനിൽകുമാർ, പ്രജിത്ത് ചേവങ്ങാട്ട്, ജോണി താമരശ്ശേരി, അഷ്‌റഫ് തുടങ്ങിയവരുടെ നിയന്ത്രണത്തിൽ തുടങ്ങിയ ക്യാമ്പ് ബഹ്‌റൈൻ സ്പഷലിസ്റ്റ് ഹോസ്പിറ്റൽ ഡോക്ടർമാരും, സിസ്റ്റർമാരും, ടെകനീഷ്യന്മാരും, സഹായികളും ചേർന്ന് ഇരുപതിൽപരം രജിസ്റ്റർ ചെയ്തയാളുകളെ പരിശോധിച്ച് വേണ്ട ചികിത്സാ നിർദേശങ്ങളും, മറ്റും നൽകി.
ഇന്നത്തെ ക്യാമ്പുമായി സഹകരിച്ച എല്ലാ ആളുകൾക്കും നന്ദി അറിയിക്കുന്നതോടൊപ്പം, തുടർന്ന് വരുന്ന ദിവസങ്ങളിലും മികച്ച രീതിയിൽ ക്യാമ്പ് നടത്തി കൊണ്ടു പോകുവാൻ എല്ലാവരും സഹകരിക്കണമെന്നും അഭ്യർത്ഥിക്കുന്നതായി KPF ഭാരവാഹികൾ അറിയിച്ചു.
കോവിഡ് ബാധിച്ചോ മറ്റോ ഹൃദ്രോഗ സാധ്യത സംശയിക്കുന്നവർക്ക് ക്യാമ്പ് കോഡിനേറ്റർമാരുമായി ബന്ധപ്പെട്ട് രജിസ്‌ട്രേഷൻ നടത്താവുന്നതാണെന്നും പ്രസിഡണ്ട് സുധീർ തിരുനിലത്ത് അറിയിച്ചു.