- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൃശ്ശൂർ അസോസ്സിയേഷൻ കുവൈറ്റും, ബിഡികെ യും സംയുക്തമായി രക്തദാനക്യാമ്പ് സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി:- ഇന്ത്യ-കുവൈറ്റ് നയതന്ത്ര ബന്ധത്തിന്റെ അറുപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി തൃശ്ശൂർ അസോസ്സിയേഷൻ കുവൈറ്റും, ബിഡികെ കുവൈറ്റ് ചാപ്റ്ററും സംയുക്തമായി, ഇന്ത്യൻ എംബസിയുടേയും സെൻട്രൽ ബ്ലഡ് ബാങ്കിന്റെയും സഹകരണത്തോടെ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു.
അദാൻ ബ്ലഡ് ബാങ്കിൽ വച്ച് മെയ് 15, ശനിയാഴ്ച രാവിലെ 9 മുതൽ ഉച്ചക്ക് 1 വരെ സംഘടിപ്പിച്ച ക്യാമ്പിൽ; രജിസ്‌ററർ ചെയ്ത 140 പേരിൽ 125 പേർ രക്തദാനം നിർവ്വഹിച്ചു.
ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനം ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി കമൽ സിങ് റാത്തോഡ് നിർവ്വഹിച്ചു. കുവൈറ്റിലെ പ്രവാസി സംഘടനകൾ സമൂഹത്തിൽ എക്കാലവും നടത്തിവരുന്ന സാമൂഹ്യജീവകാരുണ്യ പ്രവർത്തനങ്ങൾ അദ്ദേഹം എടുത്തുപറഞ്ഞു. കോവിഡ് സാഹചര്യത്തിൽ രക്തദാനമെന്ന മഹത്തായ ആശയവുമായി മുന്നോട്ടുവന്ന തൃശ്ശൂർ അസോസ്സിയേഷനെയും, പിന്തുണ നൽകിയ ബിഡികെ കുവൈറ്റിനെയും അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. പരിപാടി വിജയകരമായി സംഘടിപ്പിക്കുന്നതിന് പിന്തുണ നൽകിയ ഭരണസമിതി അംഗങ്ങളെയും പ്രവർത്തകരെയും ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച ട്രാസ്‌ക് പ്രസിഡണ്ട് ജോയ് ചിറ്റിലപ്പിള്ളി അഭിനന്ദിക്കുകയും, വേണ്ട പിന്തുണ നൽകിയ സെൻട്രൽ ബ്ലഡ് ബാങ്ക് അധികൃതരോടുള്ള നന്ദി അറിയിക്കുകയും ചെയ്തു. വിശിഷ്ടാതിഥിക്ക് ട്രാസ്‌ക് പ്രസിഡണ്ട് മെമന്റോ കൈമാറി. ബിഡികെ രക്ഷാധികാരി മനോജ് മാവേലിക്കര, വനിതാവേദി ജനറൽ കൺവീനർ ധന്യ മുകേഷ് തുടങ്ങിയവർ രക്തദാതാക്കളെ അഭിനന്ദിച്ചു കൊണ്ട് സംസാരിച്ചു. ക്യാമ്പ് വിജയകരമായി സംഘടിപ്പിച്ചതിന് തൃശ്ശൂർ അസോസ്സിയേഷൻ കുവൈറ്റിനുള്ള പ്രശംസാ ഫലകം ബിഡികെ അഡൈ്വസറി ബോർഡ് മെമ്പർ രാജൻ തോട്ടത്തിൽ കൈമാറി.
രഘുബാൽ ബിഡികെ സ്വാഗതവും, ട്രാസ്‌ക് ട്രഷറർ ആന്റണി നീലങ്കാവിൽ നന്ദിയും രേഖപ്പെടുത്തി. ട്രാസ്‌ക് ജനറൽ സെക്രട്ടറി തൃതീഷ് കുമാർ പരിപാടികൾ നിയന്ത്രിച്ചു.
ജോയിന്റ് സെക്രടറി & സോഷ്യൽ വെൽഫയർ കൺവീനർ പ്രവീൺ, ജോയിന്റ് ട്രഷറർ & മീഡിയ കൺവീനർ ബിവിൻ തോമസ്, ജോയിന്റ് സെക്രട്ടറി & ആർട്ട്‌സ് കൺവീനർ പൗലോസ് എന്നിവർ പരിപാടികൾ ഏകോപിപ്പിച്ചു.
കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്റെ കർശ്ശന നിബന്ധനകൾക്ക് വിധേയമാണ് ക്യാമ്പ് സംഘടിപ്പിച്ചത്. പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റും, ട്രാസ്‌കിന്റെ വക ഉപഹാരങ്ങളും വിതരണം ചെയ്തു.ട്രാസ്‌ക് ജോയിന്റ് സെക്രട്ടറി & സ്‌പോർട്ട്‌സ് കൺവീനർ ഷാനവാസ്, വനിതാവേദി സെക്രട്ടറി സിന്ധു പോൾസൺ, വനിതാവേദി ജോ സെക്രട്ടറി മഞ്ജുള ഷിജു, സോഷ്യൽ വെൽഫയർ ജോ. കൺവീനർ അലി ഹംസ; ബിഡികെ പ്രവർത്തകരായ ശരത് കാട്ടൂർ, വിനോത് കുമാർ, ദീപു ചന്ദ്രൻ, നിമിഷ്, ജയൻ സദാശിവൻ, രതീഷ്, സുരേന്ദ്രമോഹൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.