ബിഡികെ ബഹ്റൈൻ ചാപ്റ്ററും സച്ചിൻ ക്രിക്കറ്റ് ക്ലബ്ബും സംയുക്തമായി ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിച്ചു.കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചു കിങ് ഹമദ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ രാവിലെ 8 മണിക്ക് തന്നെ ക്യാമ്പ് ആരംഭിച്ചു.

സുമനസ്സുകളുടെ മഹനീയ സാന്നിദ്ധ്യം കൊണ്ട് ധന്യമായി തീർന്ന ക്യാമ്പിൽ പ്ലേറ്റ് ലെറ്റ്‌സ് അടക്കം അറുപതോളം പേർ വിജയകരമായി രക്തദാനം നടത്തി. BDK ബഹ്റൈൻ ചാപ്റ്റർ പ്രെസിഡന്റ് ഗംഗൻ തൃക്കരിപ്പൂർ, ജനറൽ സെക്രട്ടറി റോജി ജോൺ, വൈസ് പ്രെസിഡന്റ്മാരായ സുരേഷ് പുത്തൻവിളയിൽ, ജിബിൻ ജോയി സച്ചിൻ ക്രിക്കറ്റ് ക്ലബ് ഭാരവാഹികളായ അനു ബി കുറുപ്പ്,ജിതിൻ ബേബി,അനീഷ് നായർ,ശ്യാം വെട്ടനാട്,അജീഷ് പിള്ള,റോബിൻ കോശി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി