മനാമ:കോഴിക്കോട് ജില്ലാ പ്രവാസി ഫോറം സെപഷലിസ്റ്റ് മെഡിക്കൽ ചെക്കപ്പ് ക്യാമ്പ് സംഘടിപ്പിക്കുന്നുഹാർട്ട് അറ്റാക്കുകളും അതേ തുടർന്നുള്ള മരണങ്ങളുടെയും ആശങ്കകൾ അംഗങ്ങൾക്കും, സമൂഹത്തിലും സൃഷ്ടിച്ച മാനസിക പിരിമുറുക്കം കുറക്കുന്നതിനും,ഹൃദയാരോഗ്യ പരിശോധനക്കും, ഡയബറ്റിക്, ഓർത്തോപീഡിക് വിഭാഗങ്ങളുടെ സേവനങ്ങളുമായി, കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ബഹ്‌റൈൻ സ്‌പെഷലിസ്റ്റ് ഹോസ്പ്പിറ്റൽ,അപ്പോളോ കാർഡിയാക് സെന്ററുമായി യോജിച്ചു കൊണ്ട് സ്‌പെഷലിസ്റ്റ് മെഡിക്കൽ ഹെൽത്ത് ചെക്കപ്പ് ക്യാമ്പ് സംഘടിപ്പിക്കുന്നു. *ഓഗസ്റ്റ് 22 മുതൽ 26 വരെയുള്ള ദിവസങ്ങളിൽ വൈകീട്ട് 6 മണി മുതൽ 8 മണി വരെയാണ്* ഇതിനായി സൗകര്യം ഒരുക്കിയിരിക്കുന്നത്.

എന്റോ ക്രിനോളജിസ്റ്റ്& ഡയബറ്റിക് വിദഗ്ദ്ധൻ: ഡോ. മെഹർ അൽ ഷാഹീൻ

ഓർത്തോപീഡിക് റീപ്ലേസ്‌മെന്റ് സർജൻ: ഡോ. അക്രം അൽ ഹസാനി

ഇന്റർവെൻഷനൽകാർഡിയോളജിസ്റ്റ്: ഡോ. ഷെയ്ഖ് സ്വാലെഹിൻ ബക്‌സ്

എന്നിവരുടെ സേവനം തികച്ചും സൗജന്യമാണ്

പേര് രജിസ്ട്രർ ചെയ്യുന്നതിന് താഴെ കൊടുത്ത കോഡിനേഷൻ വിംഗുമായി ഫോൺ നമ്പറുകളിൽബന്ധപ്പെടുക

ഷാജി.പി-36312552
സുജിത്- 66996352
സവിനേഷ്-35059926
രജീഷ് - 35343418
പ്രജിത്ത്-39767389

ഇമൈലിലുടെയും പേര് രജിസ്റ്റർ ചെയ്യാവുന്നതാണ് ഇമെയിൽ : kpfbahrain@gmail.comഈ ക്യാമ്പ് ഹൃദയസംബന്ധമായും, ഡയബറ്റിക് ബുദ്ധിമുട്ടനുഭവിക്കുന്നവരും, അസ്ഥിരോഗങ്ങൾക്ക് സന്ധി മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയവരും ആവശ്യമുള്ളവരുമായവരും ഈ സുവർണ്ണാവസരം പ്രയോജനപ്പെടുത്തണമെന്ന്പ്രസിഡണ്ട് സുധീർ തിരുനിലത്ത്, സെക്രട്ടറി ജയേഷ് വി.കെ, അസിസ്റ്റന്റ് ട്രഷറർ അഷ്‌റഫ്. പി എന്നിവർ വാർത്താകുറിപ്പിൽ അറിയിച്ചു.