- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫോക്കസ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
ദമ്മാമിലെ കിങ് ഫഹദ് ഹോസ്പിറ്റലിൽ വെച്ച് ഫോക്കസ് സൗദി ദമ്മാം ചാപ്റ്റർ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു . കോവിഡ് പ്രോട്ടോകോള് പാലിച്ച് നടന്ന രക്തദാന ക്യാമ്പില് സ്വദേശികളും സ്ത്രീകളുമടക്കം നൂറോളം പേർ പങ്കെടുത്തു. സൗദി ഇന്ത്യൻ ഇസ്ലാഹീ സെന്റർ സിക്രട്ടറി നസറുള്ള രക്തം ദാനം ചെയ്തു കൊണ്ട് തുടക്കം കുറിച്ചു.
August 28 വെള്ളിയാഴ്‌ച്ച ഉച്ചക്കു 2.00 മുതൽ 6.00 വരേ നീണ്ടു നിന്ന ക്യാമ്പ് Abdul Majeed (Chief Coordinator CIGI International) ഉദ്ഘാടനം നിർവ്വഹിച്ചു . കോവിഡ് രോഗവ്യാപനം സൃഷ്ടിക്കുന്ന ഭയാശങ്കകൾക്കിടയിലും പ്രവാസികൾക്കിടയിൽ രക്തദാനത്തിന്റെ സന്ദേശം ഏറ്റെടുത്ത് നിരവധി പേർ മുന്നോട്ട് വന്നത് ശ്ലാഘനീയമാണെന്ന് അദ്ദേഹം വിലയിരുത്തി . രക്ത ദാനം ജീവദാനം എന്ന സന്ദേശം വിളിച്ചോതി സംഘടിപ്പിച്ച ക്യാമ്പിൽ പങ്കാളികളായവർക്കുള്ള കൃതജ്ഞതാ ഫലകങ്ങൾ വഹീദുദ്ദീൻ , നസീം അബ്ദുറഹ്‌മാൻ ,റബീഹ് ഇബ്രാഹീം,സൈഫുസ്സമാൻ എന്നിവർ ചേർന്ന് നിര്വ്വഹിച്ചു.
ഫോക്കസ് കെയർ മാനേജർ സജിൽ നിലമ്പൂർ, ഫോക്കസ് പ്രവർത്തക സമിതി അംഗങ്ങളായ നൗഷാദ് പി പി, അനീഷ് പി.സി ,ഷഹിന്ഷ , സാജിദ് പി.സി തുടങ്ങിയവരുടെ സന്നദ്ധ പ്രവർത്തക ഏകോപനത്തെ ഫോക്കോ സോക്കർ അഡൈ്വസറി അംഗം സതീഷ് പ്രത്യേകം അഭിനന്ദിച്ചു . പരസ്പരം ചെറുതാകാൻ മത്സരിക്കുന്ന വർത്തമാന കാലത്തിൽ ഒരുമയുടെ അതിരുകളില്ലാത്ത മാനവികയുടെ വലിയ സന്ദേശങ്ങളാണ് ഇത്തരം നിസ്വാർത്ത പ്രവർത്തനങ്ങളെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു
ഫോക്കസ് സൗദി നാഷണൽ സി ഇ ഒ ശബീർ വെള്ളാടത്ത് , ഫോക്കസ് നാഷണൽ ഇവന്റ് മാനേജർ ഷിയാസ് മീമ്പറ്റ ക്യാമ്പ് സന്ദർശിച്ചു .മഹാമാരി സൃഷ്ടിച്ച പ്രത്യാഘാതത്തിനിടയിൽ കടുത്ത ക്ഷാമം അനുഭവപ്പെട്ടിരുന്ന ബ്ലഡ് ബാങ്കുകൾക്ക് വലിയ അശ്വാസമാണ് ഫോക്കസിന്റെ കൈ താങ്ങിലൂടെ സാധ്യമായതെന്നും ഇത്തരം പ്രവര്ത്തനങ്ങളെ എത്ര പ്രകീര്ത്തിച്ചാലും അധികമാകില്ലെന്നും King Fahad ബ്ലഡ് ഡോണേഷന് സെന്റര് ഡയരക്ടർ ഡോ: അഹ്‌മദ് മന്‌സൂർ അനുസ്മരിച്ചു.
രക്തദാന ക്യാമ്പ് വമ്പിച്ച വിജയമാക്കാൻ പിന്നിൽ പ്രവർത്തിച്ച മുഴുവൻ പ്രവർത്തകർക്കും മുജീബ് തയ്യിൽ പ്രത്യേകം ആശംസകൾ അർപ്പിച്ചു.ഫോക്കസ് ദമ്മാം CEO എം വി എം നൗഷാദ്, COO നസീമുസ്സബാഹ്, ADMIN അൻഷാദ് പൂവൻകാവിൽ എന്നിവർ രക്തദാന ക്യാമ്പിന് നേതൃത്വം നൽകി