- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രിസാല സ്റ്റഡി സർക്കിൾ പ്രീ എക്‌സാം കോച്ചിങ് ക്യാമ്പ് സംഘടിപ്പിച്ചു
മനാമ: പരീക്ഷകളെ അഭിമുഖീകരിക്കുന്ന വിദ്യാർത്ഥികൾക്കായി പ്രീ എക്‌സാം കോച്ചിങ് ക്യാമ്പ് മനാമ പാക്കിസ്ഥാൻ ക്ലബിൽ സംഘടിപ്പിച്ചു. ബഹ്‌റൈനിലെ വിവിധ സ്‌കൂളുകളായ ഇന്ത്യൻ സ്‌കൂൾ, ഏഷ്യൻ സ്‌കൂൾ, ഇബുനുൽ ഹൈത്തം, ന്യൂ ഇന്ത്യൻ സ്‌കൂൾ കേന്ദ്രീകരിച്ചു നടത്തിയ ക്യാമ്പിൽ 8 മുതൽ 12 വരെയുള്ള വിദ്യാർത്ഥികൾ പങ്കെടുത്തു. വിദ്യാർത്ഥികൾക്കിടയിൽ ആത്മവിശ്

മനാമ: പരീക്ഷകളെ അഭിമുഖീകരിക്കുന്ന വിദ്യാർത്ഥികൾക്കായി പ്രീ എക്‌സാം കോച്ചിങ് ക്യാമ്പ് മനാമ പാക്കിസ്ഥാൻ ക്ലബിൽ സംഘടിപ്പിച്ചു. ബഹ്‌റൈനിലെ വിവിധ സ്‌കൂളുകളായ ഇന്ത്യൻ സ്‌കൂൾ, ഏഷ്യൻ സ്‌കൂൾ, ഇബുനുൽ ഹൈത്തം, ന്യൂ ഇന്ത്യൻ സ്‌കൂൾ കേന്ദ്രീകരിച്ചു നടത്തിയ ക്യാമ്പിൽ 8 മുതൽ 12 വരെയുള്ള വിദ്യാർത്ഥികൾ പങ്കെടുത്തു. വിദ്യാർത്ഥികൾക്കിടയിൽ ആത്മവിശ്വാസം വർദ്ധിപ്പിക്കാനുള്ള സൈക്കോളജിക്കൽ ഇന്റ്രാക്ഷൻ, പരീക്ഷകൾ നേരിടാനുള്ള പരിശീലനങ്ങൾ തുടങ്ങിയ സെഷനുകളായി നടന്ന ക്യാമ്പിനു പ്രമുഖ ട്രെയിനറും, ഇന്ത്യൻ സ്‌കൂൾ വൈസ് പ്രിൻസിപ്പലും കൂടിയായ ആനന്ദ് നായർ നേതൃതം നൽകി.
ക്യാമ്പിനു വിദ്യാർത്ഥികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും മികച്ച ഫീഡ്ബാക്കുകൾ ലഭിച്ചു. വരും കാലങ്ങളിൽ പ്രീ എക്‌സാം കോച്ചിങ് ക്യാമ്പുകൾ വളരെ വിപുലമായി സംഘടിപ്പിക്കുമെന്നും ആർഎസ്‌സി ഭാരവാഹികൾ അറിയിച്ചു. രണ്ടു സോൺ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ നടന്ന പ്രീ എക്‌സാം കോച്ചിങ് ക്യാമ്പിൽ ട്രെയിനിഗ് കൺവീനർ ശംസുദ്ധീൻ സഖാഫി അധ്യക്ഷനായിരുന്നു. ആർഎസ്‌സി നാഷനൽ ചെയർമാൻ അൻവർ സലിം സഅദി ഉദ്ഘാടനം ചെയ്തു. ബഷീർ മാസ്റ്റർ സ്വാഗതവും, അബ്ദുള്ള രണ്ടത്താണി നന്ദിയും പറഞ്ഞു.


