ഡബ്ലിൻ : യാക്കോബായ സിറിയൻ സണ്ഡേസ്‌കൂൾ അയർലണ്ട് റിജിയൻ സണ്ഡേസ്‌കൂൾ ടീച്ചേഴ്‌സ് ക്യാമ്പ് സ്വോഡ്‌സ് സെന്റ് ഇഗ്‌നേഷ്യസ് സിറിയൻ ഓർത്തഡോക്‌സ് പള്ളിയിൽ വച്ച് ( സെന്റ് കോളംബസ് ചർച്ച്, ചർച്ച് റോഡ്, സ്വോഡ്‌സ് ) നവംബർ 12 ശനിയാഴ്‌ച്ച നടത്തപ്പെടുന്നു.

രാവിലെ 10 മണിക്ക് വി. കുർബ്ബാനയോടെ ആരംഭിക്കുന്ന ക്യാമ്പിൽ റെവ. ഫാ. പൗലോസ് പാറേക്കര കോർ എപ്പിസ്‌കോപ്പ ക്ലാസ്സ് എടുക്കുന്നു. രാവിലെ 10 മുതൽ 4 വരെയാണ് ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് ഫാ. ബിജു മത്തായി പാറേക്കാട്ടിൽ ഡയറക്ടർ 089 423 9359, മി. ജൂബി ജോൺ സെക്രട്ടറി 087 943 2857, മി. തമ്പി തോമസ് ജോ.സെക്രട്ടറി 089 460 2032.