ന്ത്യൻ സോഷ്യൽ ഫോറം സ്പോർട്സ് ക്ലബ് ആസ്റ്റർ മെഡിക്കൽ സെന്ററുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാംപ് സംഘടിപ്പിച്ചു.വെള്ളിയാഴ്‌ച്ച രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 1മണി വരെ നീണ്ടു നിന്ന മെഡിക്കൽ ക്യംപിൽ ബഹ്‌റയിനിലെ പ്രവാസികളായ നിരവധി ആളുകൾ പങ്കെടുത്തു.

ഇന്ത്യൻ സോഷ്യൽ ഫോറം April 21,22 & May 1st ൽ സംഘടിപ്പിക്കുന്ന രണ്ടാമത് അഖിലേന്ത്യ സെവൻസ് ഫുട്ട്ബാൾ റോളിങ് ട്രോഫി ടൂർണമെന്റിന്റെ മുന്നോടിയായുള്ള ഫിറ്റ്‌നസ് പ്രോഗ്രാമിന്റെ ഭാഗമായാണ് മെഡിക്കൽ ക്യംപ് സംഘടിപ്പിച്ചത്. ബഹ്‌റയിനിലെ പ്രമുഖ ഫുട്ട്ബാൾ ക്ലബുകളായ സാല്‌സറ്റ് യുണൈറ്റഡ്, ഷോസ്റ്റൊപെര്‌സ് എഫ് സി (showstoppers FC), മരീന എഫ് സി, സ്‌പോർട്ടിങ് എഫ് സി എന്നിവയിലെ കളിക്കാർ പങ്കെടുകുകയും ആധുനിക വൈദ്യ ചികിത്സയിലൂടെ ആരോഗ്യം സംരക്ഷിക്കാമെന്ന ഡോക്ടറുടെ ക്‌ളാസ്സും സംഘടിപ്പിചു.
.
ഇന്ത്യൻ സോഷ്യൽ ഫോറം സെൻട്രൽ കമ്മറ്റി പ്രസിഡന്റ് ജവാദ് പാഷ അധ്യക്ഷത വഹിചു. ക്യംപിൽ പംകെടുത്ത ആസ്റ്റർ മെഡിക്കൽ ടീമിനെ ഇന്ത്യൻ സോഷ്യൽ ഫോറം വെൽഫെയർ കമ്മറ്റിക്ക് വേണ്ടി സയിദ് റഷീദ് മൊമന്റേ നൽകി ആദരിച്ചു. ആസ്റ്റർ മെഡിക്കൽ മാർക്കറ്റിങ് എക്‌സിക്യൂട്ടീവ് ജിജോ, ഡോ. ഫൈസൽ, ഡോ. മനോജ് ശ്രിവാസ്തവ. ഇന്ത്യൻ സോഷ്യൽ ഫോറം കേരള പ്രസിഡന്റ് യുസഫ് അലി, അത്താവുള്ള, അബൂബക്കർ സിദ്ധീക്ക്, മുസ്തഫ, എന്നിവർ നേതൃത്ത്വം വഹിച്ചു. ഇന്ത്യൻ സോഷ്യൽ ഫോറം സെൻട്രൽ കമ്മറ്റി സെക്രടറി ഇബ്രാഹിം തമിൾനാട് നന്ദിയും പറഞ്ഞു.