- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പമ്പാതീരത്ത് പച്ചില തുമ്പികൾ പറന്നിറങ്ങി; പശ്ചിമഘട്ട സംരക്ഷണ സമിതി പരിസ്ഥിതി സഹവാസ ക്യാമ്പ് ശ്രദ്ധേയമായി
അവധിക്കാലത്ത് പരിസ്ഥിതിയുടെ പ്രശ്‌നങ്ങൾ തിരിച്ചറിയാൻ പച്ചില തുമ്പികൾ പമ്പയുടെ തീരത്ത് പറന്നിറങ്ങി. ഭൂമിയുടെ നിലനിൽപ്പുതന്നെ ഭീഷിണിയാകുന്ന തരത്തിലുള്ള ഖനന പ്രവർത്തനങ്ങളും പുഴയിൽ നിന്നുള്ള മണലൂറ്റും തിരിച്ചറിയാൻ കുട്ടികൾക്ക് സാധിക്കുന്ന തരത്തിലുള്ള ബോധവൽക്കരണ ക്യാമ്പാണ് പശ്ചിമഘട്ട സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പമ്പയുടെ തീരത്ത് നടന്നത്. പച്ചിലതുമ്പികളായി കുട്ടികൾ പമ്പയുടെ ഓളപ്പരപ്പിനുമീതേ പറന്നു നടന്നപ്പോൾ മൃതപ്രായമായ പമ്പയെയാണ് കുട്ടികൾ കണ്ടത് മാലിന്യം കൊണ്ടും തീരങ്ങൾ കൈയേറിയും പമ്പ ശോഷണാവസ്ഥയിൽ എത്തിയത് കുട്ടികൾ തിരിച്ചറിഞ്ഞു .കാലാവസ്ഥയിൽ വന്നമാറ്റങ്ങൾ ജൈവ ആവാസവ്യവസ്ഥയെ തന്നെ പൂർണ്ണമായി തകിടം മറിച്ചിരിക്കുന്നു. വരൾച്ചയുടെ കാഠിന്യത്തിന് വനങ്ങളേയും മലകളേയും തകർക്കുന്നത് ഒരു പ്രധാന കാരണമാണെന്ന തിരിച്ചറിവ് കുട്ടികളിൽ എത്തിക്കാൻ ക്യാമ്പ് സഹായകമായി വിവിധ സെഷനുകളിൽ നടന്ന പരിപാടിയിൽ തങ്കച്ചൻ കരിമാടിയും റ്റി.എംസത്യനും പരിസ്ഥിതിഗാനങ്ങൾ കുട്ടികൾക്ക് പകർന്നു നൽകി.നാടകൃത്ത് മനോജ് സുനിയുടെ തൽസമയ നാടകവ
അവധിക്കാലത്ത് പരിസ്ഥിതിയുടെ പ്രശ്‌നങ്ങൾ തിരിച്ചറിയാൻ പച്ചില തുമ്പികൾ പമ്പയുടെ തീരത്ത് പറന്നിറങ്ങി. ഭൂമിയുടെ നിലനിൽപ്പുതന്നെ ഭീഷിണിയാകുന്ന തരത്തിലുള്ള ഖനന പ്രവർത്തനങ്ങളും പുഴയിൽ നിന്നുള്ള മണലൂറ്റും തിരിച്ചറിയാൻ കുട്ടികൾക്ക് സാധിക്കുന്ന തരത്തിലുള്ള ബോധവൽക്കരണ ക്യാമ്പാണ് പശ്ചിമഘട്ട സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പമ്പയുടെ തീരത്ത് നടന്നത്.
പച്ചിലതുമ്പികളായി കുട്ടികൾ പമ്പയുടെ ഓളപ്പരപ്പിനുമീതേ പറന്നു നടന്നപ്പോൾ മൃതപ്രായമായ പമ്പയെയാണ് കുട്ടികൾ കണ്ടത് മാലിന്യം കൊണ്ടും തീരങ്ങൾ കൈയേറിയും പമ്പ ശോഷണാവസ്ഥയിൽ എത്തിയത് കുട്ടികൾ തിരിച്ചറിഞ്ഞു .കാലാവസ്ഥയിൽ വന്നമാറ്റങ്ങൾ ജൈവ ആവാസവ്യവസ്ഥയെ തന്നെ പൂർണ്ണമായി തകിടം മറിച്ചിരിക്കുന്നു.
വരൾച്ചയുടെ കാഠിന്യത്തിന് വനങ്ങളേയും മലകളേയും തകർക്കുന്നത് ഒരു പ്രധാന കാരണമാണെന്ന തിരിച്ചറിവ് കുട്ടികളിൽ എത്തിക്കാൻ ക്യാമ്പ് സഹായകമായി വിവിധ സെഷനുകളിൽ നടന്ന പരിപാടിയിൽ തങ്കച്ചൻ കരിമാടിയും റ്റി.എംസത്യനും പരിസ്ഥിതിഗാനങ്ങൾ കുട്ടികൾക്ക് പകർന്നു നൽകി.നാടകൃത്ത് മനോജ് സുനിയുടെ തൽസമയ നാടകവും കെ.ജി.അനിൽകുമാറിന്റെ സംഘചിത്രരചനയും പുഴ നടത്തം എന്നിവ ക്യാമ്പിനെ വ്യത്യസ്തമാക്കി.
മല്ലപ്പുഴശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് മനോജ് മാധവശ്ശേരി ക്യാമ്പ് ഉദ്ഘാടനം ചെയ്തു .പശ്ചിമഘട്ട സംരക്ഷണ സമിതി ജില്ല പ്രസിഡന്റ് അവിനാഷ് പള്ളീനഴികത്ത് അദ്ധ്യക്ഷതവഹിച്ചു. പമ്പാപരിരക്ഷണ സമിതി സെക്രട്ടറി എൻ.കെ.സുകുമാരൻ നായർ റജി മലയാലപ്പുഴ, മധു ഇലന്തൂർ ,ബിജു വി ജേക്കബ് എബ്രഹാം മാത്യൂ ബാബുജോൺ ,അംബുജാക്ഷൻനായർ സുജാതാകുമാരി എന്നിവർ പ്രസംഗിച്ചു.