കുവൈത്തിലെ കീവകാരുണ്യ സംഘടനയായ നിലാവ് കുവൈത് , കുവൈറ്റ് കാൻസർ സെന്ററുമായി സഹ്‌റകരിച്ചു നടത്തുന്ന സ്തനാർബുദം സ്‌ക്രീനിങ് ക്യാമ്പ് ആപ്രിൽ 28 വെള്ളിയാഴ്ച രാവിലെ 8 മണി മുതൽ 12 വരെ അബ്ബാസിയ പ്രവാസി ഹാളിൽ നടക്കും.

തുടക്കത്തിലേ ചികിത്സ നടത്തിയാൽ പൂർണമായും സുഖപ്പെടുത്താവുന്ന അസുഖമാണ് സ്തനാർബുദം . സ്‌ക്രീനിങ്ങിലൂടെ ആർക്കെങ്കിലും ഇത്തരം ലക്ഷണം കണ്ടാൽ കുവൈറ്റ് കാൻസർ സെന്റര് സഹകരണത്തോടെ അവർക്കു മാമോ ഗ്രാഫിക്കുള്ള സൗകര്യവും, തുടർ ചികിത്സ ആവശ്യമുള്ളവർക്ക് അതിനു വേണ്ട സഹായവും നിലാവ് ചെയ്തു കൊടുക്കുന്നതാണെന്നും സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് 50655732 എന്ന നമ്പറിൽ ബന്ധപ്പെടുക.