അബ്ബാസിയ : വിസ്ഡം ഗ്ലോബൽ ഇസ് ലാമിക് മിഷൻ കീഴിൽ പ്രസിദ്ധീകരിക്കുന്ന നേർപഥം വാരികയുടെ പ്രചരണാർത്ഥം കുവൈത്ത് കേരള ഇസ് ലാഹി സെന്റർ നേർപഥം ദ്വൈമാസ ക്വാമ്പയിൻ ഉൽഘാടനം 27 വെള്ളിയാഴ്ച അബ്ബാസിയ കമ്മ്യൂണി റ്റി ഹാളിൽ വെച്ച് വിസ്ഡം ഗ്ലോബൽ ഇസ് ലാമിക് മിഷൻ ചെയർമാൻ പി എൻ അബദുൽ ലത്തീഫ് മദനി നിർവ്വഹിച്ചു.

അതോടനുബന്ധിച്ച് സംഘടിപ്പിച്ച ഏകദിന പഠന കേമ്പും സംഘടിപ്പിക്കുകയുണ്ടായി ക്വാമ്പിൽ സ്വാലിഹ് സുബൈർ , ഷമീറലി എകരൂൽ , മുസ്തഫ സഖാഫി , മുഹമ്മദ് ഫൈസാദ് സ്വലാഹി , അഷ്‌കർ സ്വലാഹി , പി എൻ അബ്ദു റഹ് മാൻ , അബ്ദു സ്സലാം സ്വലാഹി എന്നീ പണ്ഡിതന്മ്മാർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ച് സംസാരിച്ചു. സെന്റർ ദഅവാ സെക്രട്ടറി എൻ കെ അബ്ദു സ്സലാം അദ്ധ്യക്ഷത വഹിച്ചു. കെ സി അബ്ദുൽ ലത്തീഫ് , സി പി അസീസ് എന്നിൽ പ്രസീഡിയം അലങ്കരിച്ചു സെകീർ കെ എ സ്വാഗതവും മുസ്തഫ ഹവല്ലി നന്ദിയും പറഞ്ഞു.