ന്നിലധികം വ്യക്തികളോട് ലൈംഗികതാൽപര്യങ്ങൾ പ്രകടിപ്പിക്കാൻ സ്വാതന്ത്ര്യം കൊതിക്കുന്ന ആളാണോ നിങ്ങൾ...? എന്നാൽ ന്യൂ ഓർലിയൻസിലേക്ക് പോകുന്നതായിരിക്കും നല്ലത്. ഇവിടെ എന്ത് തോന്നിവാസവും കാണിക്കുന്നതിനുള്ള ക്യാമ്പിന് ആവേശത്തോടെ തുടക്കമായിരിക്കുകയാണ്. വർഷം തോറും ഇവിടെ നടത്തുന്ന നോട്ടി ഇൻ നാവ്‌ലിൻസ് ഇവന്റിനാണ് തുടക്കമായിരിക്കുന്നത്.ലോകപ്രശസ്ത നഗരമായ ലൂസിയാനയിലാണീ പരിപാടി നടക്കുന്നത്. ഇതിന്റെ ഭാഗമായി ഇവിടെ നിരവധി പേർ പങ്കെടുക്കുന്ന സെക്ഷ്വൽ ഫ്രീഡം പരേഡും നടക്കുന്നുണ്ട്.

ബഹുഭാര്യാത്വ ബന്ധങ്ങളെക്കുറിച്ചും ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചും അതുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചും ബോധവൽക്കരിക്കുന്നതിന് വേണ്ടിയാണീ പരേഡ് നടത്തുന്നത്. ഈ പരേഡിൽ ബ്രാസ് ബാൻഡും ഡാൻസ് ട്രൂപ്പുകളും അണി ചേരുന്നതാണ്. ആസ്റ്റർ ക്രൗൺ പ്ലാസ ഹോട്ടലിന് പുറക് വശത്ത് നിന്നും ആരംഭിക്കുന്ന പരേഡ് ബോൺബേൺ സ്ട്രീറ്റിലെ നാല് ബ്ലോക്കുകളിലൂടെ കടന്ന് പോയി പിന്നീട് ഹോട്ടലിലേക്ക് തിരിച്ചെത്തുകയും സെക്ഷ്വൽ ഫ്രീഡം പാർട്ടി ആരംഭിക്കുകയും ചെയ്യും. ഇതിന്റെ ഭാഗമായുള്ള വർക്ക്‌ഷോപ്പുകൾ, സെമിനാറുകൾ, പാർട്ടികൾ, നാക്കഡ് സ്പീഡ് ഡേറ്റിങ് , രാത്രിയിലെ ഇറോട്ടിക്ക് ബാളുകൾ എന്നിവയിൽ ആയിരക്കണക്കിന് സ്ത്രീപുരുന്മാരാണ് പങ്കെടുക്കുന്നത്.

ലൈംഗിക വിവേചനം മുതൽ കസ്റ്റഡി പ്രശ്‌നങ്ങൾ വരെ വിവിധ വിഷയങ്ങളിലേക്ക് വെളിച്ചം വീശുന്നതായിരിക്കും ഒരാഴ്ച നീളുന്ന കൺവെൻഷൻ.ഗ്ലാമർപ്രദർശനത്തോടെ നിരവധി യുവതികൾ ന്യൂ ഓർലിയൻസിലെ തെരുവുകളിലൂടെ നീങ്ങുന്നതിന്റെ മനോഹരമായ ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ഇതിൽ പങ്കെടുക്കാനെത്തിയ നിരവധി സ്വിംഗർമാരി പെട്ടവരാണ് ടെക്‌സാസിലെ 26കാരിയായ അലിഷയും ഭർത്താവ് റോബർട്ടും. ഈ പരിപാടി തങ്ങളുടെ ബന്ധത്തെ മെച്ചപ്പെടുത്തുന്നുവെന്നാണ് ഇവർ വെളിപ്പെടുത്തിയിരിക്കുന്നത്. സ്വിംഗിങ് എന്നത് വെറും തമാശയല്ലെന്നും അത് നിങ്ങളുടെ പങ്കാളിയുമായുള്ള വിശ്വസ്തമായ ആശയവിനിമയമാണെന്നുമാണ് അലിഷ വിശദീകരിക്കുന്നത്.

ഈ ഇവന്റിന്റെ മാർഷൽമാരിൽ ഒരാളാണ് കെയ്‌റ ഹാരിസ്. ഇവിടെ എത്തുന്ന നിരവധി പാർട്ട്ണർമാരുടെ ബന്ധം മെച്ചപ്പെടുന്നതിന് തനിക്ക് സാക്ഷ്യം വഹിക്കാനായിട്ടുണ്ടെന്ന് ഇവർ വെളിപ്പെടുത്തുന്നു. ഇവിടെ വച്ച് തന്റെ ഭർത്താവിന്റെ ഗേൾഫ്രണ്ടിന് തനിക്ക് ലഭിക്കുന്ന അതേ ശ്രദ്ധ അദ്ദേഹത്തിൽ നിന്നും ലഭിക്കുന്നുവെന്നും അവർ സാക്ഷ്യപ്പെടുത്തുന്നു. നാഷണൽ കോലിഷൻ ഫോർ സെക്ഷ്വൽ ഫ്രീഡത്തിന്റെ വളണ്ടിയർ ഡയറക്ടറാണ് കെയ്‌റ. വൈവിധ്യമാർന്ന ബന്ധങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പരിപാടിയാണിതെന്നാണ് ഈ പരിപാടിയുടെ സംഘാടകനായ ബോബ് ഹന്നാഫോർഡ് വെളിപ്പെടുത്തുന്നത്.