പാലക്കാട് : എട്ടു, ഒൻപതു, പത്തു ക്ലാസുകളിൽ പഠിക്കുന്ന തിരഞ്ഞെടുത്ത വിദ്യർത്ഥികൾക്കു ടീൻ ഇന്ത്യ നടത്തുന്ന റബ്വ ക്യാമ്പ് മോഡൽ ഹൈസ്‌കൂൾ പേഴുംകരയിൽ ആരംഭിച്ചു.ടീൻ ഇന്ത്യ സംസ്ഥാന രക്ഷാധികാരി അബ്ബാസ് കൂട്ടിൽ ഉദ്ഘാടനം ചെയ്തു.

ടീൻ ഇന്ത്യ സംസ്ഥാന രക്ഷധികരി അബ്ബാസ് കൂട്ടിൽ അധ്യക്ഷത വഹിച്ചു. മുസ്തഫ മങ്കട, ജലീൽ മോങ്ങം, റഹ്മത്തുന്നീസ ടീച്ചർ, സക്കീർ ഹുസൈൻ, നാസർ കരുതേനി, എ. പി. നാസർ, പി.പി മുഹമ്മദ് എന്നിവർ സംസാരിച്ചു.

രണ്ടും, മൂന്നും ദിവസത്തിൽ വിവിധ വിഷയങ്ങളിൽ അബ്ദുൽ ഹകീം നദ്വി, സമദ് കുന്നക്കാവ്, സഫിയ ശറഫിയ്യ, നൂറുദ്ധീൻ, വി.യെൻ. ഹാരിസ്, ബഷീർ ഹസ്സൻ നദ്വി, നൗഷാദ് മുഹിയുദ്ധീൻ, സുഹൈറലി, സലീം കുരിക്കളത് എന്നിവർ ക്ലാസ്സുകൾ നയിക്കും.

സംസ്ഥാന കമ്മിറ്റിയംഗളായ മുജീബ് തിരുവനന്തപുരം, അൻസാർ നെടുമ്പാശ്ശേരി, ഫൈസൽ തൃശൂർ, ശംസുദ്ധീൻ വേളം, നൗഷാദ് ആലവി എന്നിവർ നേതൃത്വം നൽകി.