പാലക്കാട് : എട്ടു, ഒൻപതു, പത്തു ക്ലാസുകളിൽ പഠിക്കുന്ന തിരഞ്ഞെടുത്ത വിദ്യർത്ഥികൾക്കു ടീൻ ഇന്ത്യ മോഡൽ ഹൈസ്‌കൂൾ പേഴുംകരയിൽ നടത്തുന്ന റബ്വ ക്യാമ്പ് സമാപിച്ചു.സമാപന സമ്മേളനത്തിൽ ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് അബ്ദുൽ ഹകീം നദ്വി ഉദ്ഘാടനം ചെയ്തു.

ടീൻ ഇന്ത്യ സംസ്ഥാന രക്ഷാധികാരി അബ്ബാസ് കൂട്ടിൽ അധ്യക്ഷത വഹിച്ചു.
മലർവാടി സംസ്ഥാന കോർഡിനേറ്റർ മുസ്തഫ മങ്കട, ടീൻ ഇന്ത്യ സംസ്ഥാന കോർഡിനേറ്റർ ജലീൽ മോങ്ങം, അൻസാർ നെടുമ്പാശ്ശേരി, ഫൈസൽ പിണങ്ങോട്, മൊയ്ദീൻ കുന്നക്കാവ്, എന്നിവർ സംസാരിച്ചു.

അലവി ഹാജി, ശാക്കിർ മൂസ, എസ്.ബി. ഖദീജ, ഷംസുദ്ദീൻ വേളം, ഇക്‌ബാൽ വടകര, നൂറുദ്ധീൻ ചേങ്ങര, സഹല ടീച്ചർ, റസിയ ടീച്ചർ, വി.ബി. സമീറ എന്നിവർ സമ്മാനം ദാനം നടത്തി.ക്യാമ്പ് കോർഡിനേറ്റർ നൗഷാദ് ആലവി സ്വാഗതവും, ക്യാമ്പ് ജെനറൽ കൺവിനർ മുജീബുറഹ്മാൻ നന്ദിയും പറഞ്ഞു.