തിരുവനന്തപുരം: ദേശീയ കുഷ്ഠ രോഗ ബോധവത്കരണ പരിപാടിയുടെ ഭാഗമായി ദേശീയ ആരോഗ്യ ദൗത്യവും ജില്ലാ മെഡിക്കൽ ഓഫീസും നഗരസഭയും സംയുക്തമായി പ്രത്യേക മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ലാസ്സും സംഘടിപ്പിച്ചു.

കുഷ്ഠ രോഗ ബോധവത്കരണ പരിപാടിയുടെ നഗരസഭതല ഉദ്ഘാടനം മേയർ. അഡ്വ. വി.കെ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. കുഷ്ഠ രോഗ ബാധിതരെ പരിചരിക്കുന്നതിൽ കുടുംബാങ്ങളോ ആരോഗ്യ പ്രവർത്തകരോ പിന്മാറി നിൽക്കരുതെന്നും ഏരോഗത്തെ സമൂഹത്തിൽ നിന്നും തുടച്ചു നീക്കുന്നതിനുള്ള പരിശ്രമം നടത്താനുള്ളതാണ് ഈ പരിപാടിയിലൂടെ ലക്ഷ്യമിട്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

നഗരസഭ ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ. ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. തമ്പാനൂർ വാർഡ് കൗൺസിലർ അഡ്വ. ജയലക്ഷ്മി, ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ജെ. സ്വപ്നകുമാരി, ഡോ സുകേശ് രാജ്, ഡോ, ജോൺ എന്നിവർ സംസാരിച്ചു.