- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സദാചാരം സ്വാതന്ത്ര്യമാണ്' - വനിതാ കാമ്പയിൻ:30 കേന്ദ്രങ്ങളിൽ ഏരിയാ സമ്മേളനങ്ങൾ
മലപ്പുറം: 'സദാചാരം സ്വാതന്ത്ര്യമാണ്' എന്ന പ്രമേയത്തിൽ ഡിസംബർ 1 മുതൽ 16 വരെ ജമാഅത്തെ ഇസ്്ലാമി കേരള വനിതാ വിഭാഗം സംഘടിപ്പിക്കുന്ന സംസ്ഥാനതല ക്യാമ്പയിന്റെ ഭാഗമായി ജില്ലയിൽ ഡിസംബർ 1, 2, 9, 16 തിയ്യതികളിലായി 30 കേന്ദ്രങ്ങളിൽ ഏരിയാ സമ്മേളനങ്ങൾ സംഘടിപ്പിക്കുന്നു. സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ വിദ്യാഭ്യാസ രംഗത്തെ പ്രമുഖ വ്യക്തികളും ജമാഅത്തെ ഇസ്്ലാമി വനിതാ വിഭാഗം സംസ്ഥാന നേതാക്കളും സമ്മേളനങ്ങളിൽ പങ്കെടുക്കും. ക്യാമ്പയിൻ തയ്യാറെടുപ്പുകളുടെ ഭാഗമായി പ്രസംഗം, പ്രബന്ധം, ഗാനം, ഖുർആൻ പാരായണം, ഖുർആൻ മനഃപാഠം തുടങ്ങി വിവിധ ഇനങ്ങളിൽ മത്സര പരിപാടികൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടന്നു. കാമ്പയിന്റെ ഭാഗമായി ചർച്ചാസംഗമങ്ങളും സംഘടിപ്പിച്ചുവരുന്നു. ഡിസംബർ 5ന് 'സദാചാരം പ്രവാചകാധ്യാപനങ്ങളിൽ' എന്ന വിഷയത്തിൽ ചർച്ചാ സംഗമം കോട്ടക്കൽ വ്യാപാരഭവൻ കോൺഫറൻസ് ഹാളിൽ നടക്കുമെന്ന് ജില്ലാ സെക്രട്ടറിയറ്റ് അറിയിച്ചു. സംഗമത്തിൽ വനിതാ വിഭാഗം സംസ്ഥാന പ്രസിഡണ്ട് റഹ്മത്തുന്നീസ ടീച്ചർ പങ്കെടുക്കും. ജില്ലാ പ്രസിഡന്റ് ടി.കെ. ജമീലയുടെ അധ്യക്ഷത
മലപ്പുറം: 'സദാചാരം സ്വാതന്ത്ര്യമാണ്' എന്ന പ്രമേയത്തിൽ ഡിസംബർ 1 മുതൽ 16 വരെ ജമാഅത്തെ ഇസ്്ലാമി കേരള വനിതാ വിഭാഗം സംഘടിപ്പിക്കുന്ന സംസ്ഥാനതല ക്യാമ്പയിന്റെ ഭാഗമായി ജില്ലയിൽ ഡിസംബർ 1, 2, 9, 16 തിയ്യതികളിലായി 30 കേന്ദ്രങ്ങളിൽ ഏരിയാ സമ്മേളനങ്ങൾ സംഘടിപ്പിക്കുന്നു.
സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ വിദ്യാഭ്യാസ രംഗത്തെ പ്രമുഖ വ്യക്തികളും ജമാഅത്തെ ഇസ്്ലാമി വനിതാ വിഭാഗം സംസ്ഥാന നേതാക്കളും സമ്മേളനങ്ങളിൽ പങ്കെടുക്കും.
ക്യാമ്പയിൻ തയ്യാറെടുപ്പുകളുടെ ഭാഗമായി പ്രസംഗം, പ്രബന്ധം, ഗാനം, ഖുർആൻ പാരായണം, ഖുർആൻ മനഃപാഠം തുടങ്ങി വിവിധ ഇനങ്ങളിൽ മത്സര പരിപാടികൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടന്നു.
കാമ്പയിന്റെ ഭാഗമായി ചർച്ചാസംഗമങ്ങളും സംഘടിപ്പിച്ചുവരുന്നു. ഡിസംബർ 5ന് 'സദാചാരം പ്രവാചകാധ്യാപനങ്ങളിൽ' എന്ന വിഷയത്തിൽ ചർച്ചാ സംഗമം കോട്ടക്കൽ വ്യാപാരഭവൻ കോൺഫറൻസ് ഹാളിൽ നടക്കുമെന്ന് ജില്ലാ സെക്രട്ടറിയറ്റ് അറിയിച്ചു. സംഗമത്തിൽ വനിതാ വിഭാഗം സംസ്ഥാന പ്രസിഡണ്ട് റഹ്മത്തുന്നീസ ടീച്ചർ പങ്കെടുക്കും.
ജില്ലാ പ്രസിഡന്റ് ടി.കെ. ജമീലയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് സാഹിറ ടീച്ചർ, സെക്രട്ടറി സാജിത സി.എച്ച്., അസിസ്റ്റന്റ് സെക്രട്ടറി സാബിറ ടീച്ചർ എന്നിവർ സംസാരിച്ചു .