കൽബ: പത്തു മാസം നീണ്ടു നിൽക്കുന്ന യുഎഇ, ഇൻവെസ്റ്റർ എംപവർമെന്റ് ക്യാമ്പയിന്റെ ഭാഗമായി അഞ്ചാമത് പരിപാടി JRG ഇന്റർനാഷണലിന്റെ നേതൃത്വത്തിൽ കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ്ബിൽ നടന്നു. എമിറേറ്റ്‌സ് സെക്യൂരിറ്റീസ് ആൻഡ് കമ്മോദിറ്റീസ് അതോറിറ്റീസ്, ദുബൈ മൾട്ടി കമ്മോദിറ്റി സെന്റർ, ദുബൈ ഗോൾഡ് ആൻഡ് കമ്മോദിറ്റീസ് എക്‌സ് ചെയ്ഞ്ച് തുടങ്ങിയവയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. യുഎൻജിസി, സിഡിസിഎൽ, ഐസിഎസ് ഐ(ICSI), സിഇഒ ക്ലബ്‌സ് തുടങ്ങിയവയുടെ പിന്തുണയും പരിപാടിക്കുണ്ടായിരുന്നു. ക്ലബ് പ്രസിഡന്റ് കെസി അബൂബക്കർ ഉത്ഘാടനം ചെയ്തു. JRG ഇന്റർനാഷണൽ സിഇഒ സജിത് കുമാർ പികെ, സിബിഒ ആൻഡ് എക്‌സിക്യൂട്ടീവ് ഡയറക്ടർ അനൂപ് പിഎസ്, ഫുജൈറ കോഡിനേറ്റർ സവാദ് യൂസഫ്, ക്ലബ് ട്രഷറർ ടിപി മോഹൻദാസ് തുടങ്ങിയവർ സംസാരിച്ചു. സദസ്യരുടെ സംശയങ്ങൾക്ക് മറുപടി നൽകി സ്ത്രീകളടക്കം ധാരാളം പേർ പങ്കെടുത്തു.