കേരളത്തിലെ പ്രധാന പത്രങ്ങളിലൊന്നായ മാത്യഭൂമി വിണ്ടും സംഘപരിവാർ അജണ്ട നടപ്പിലാക്കുന്നതായി പരാതി സോഷ്യൽ മീഡിയകളിൽ പത്രത്തിനെതിരെ വ്യാപക കാമ്പയിൻ. കഴിഞ്ഞ കുറച്ച ദിവസങ്ങളിലായി കൊണ്ട് മാത്യഭൂമി പത്രത്തിൽ വന്ന വാർത്തകളും ഇതോടെപ്പം പത്രത്തിലെ സ്റ്റാഫുമായി സംസാരിക്കുന്ന ഓഡിയോടേപ്പുമാണ് സോഷ്യൻ മീഡിയ വഴി പ്രചരിക്കുന്നത്.

സംഘപരിവാറിന്റെ അജണ്ട നടപ്പിലാക്കുന്നുവെന്ന പരാതി മുൻ കാലങ്ങളിൽ മലബാർ മേഖലയിൽ മാതൃഭൂമിക്കെതിരെ വ്യാപകമായി തന്നെയുണ്ട്. ഈ ആക്ഷേപം ശരിവയ്ക്കുന്ന രീതിയിലാണ് കഴിഞ്ഞ വർഷം നഗരം പേജിൽ പ്രവാചകനെ മോശമായ ചിത്രീകരിക്കുന്ന ലേഖനം വന്നത് ഇതാടെ കേരളമാകെ വിശിഷ്യ മലബാർ മേഖലയിൽ വ്യാപക പ്രതിഷേധം അലയടിക്കുകയും മാതൃഭൂമി മാപ്പു ചോദിക്കുന്നതുവരെ കാര്യങ്ങൾ നീങ്ങിയിരുന്നു.

വീടുകളിൽ മാതൃഭുമി ബഹിഷ്‌കരിക്കാനുള്ള പരസ്യമായ ആഹ്വാനം കേരളത്തിലെ മുസ്ലിം ആരാധനാലയങ്ങളിൽ നിന്നും ഇതിന്റെ ഭാഗമായി ഉണ്ടായിരുന്നു. വീടുകൾ കയറിയുള്ള കാമ്പയിനും മാതൃഭുമി ഓഫീസിലേക്ക് വിവിധ സംഘടകൾ നടത്തിയ മാർച്ചുമായതോടെ പത്രത്തിന്റെ സർക്കുലേഷൻ ഗണ്യമായി കുറയുകയും പരസ്യവരുമാനം ഇല്ലാതായതോടെ വലിയൊരു സാമ്പത്തിക പ്രതിസന്ധിയെഴാണ് മാതൃഭുമി ആഭിമുഖികരിച്ചത്. ഇതോടെ മുസ്ലിം മതമേലധ്യക്ഷന്മാരെ നേരിട്ട് കണ്ട് മാപ്പുചോദിക്കുന്ന അവസ്ഥ വരെയുണ്ടായിട്ടും പ്രതിഷേധം തണുപ്പിക്കാൻ സാധിച്ചിരുന്നില്ല, അതിന്റെ അലയൊലികൾ ആയിടക്ക് നടന്ന നിയമസഭാ ഇലക്ഷനിലും പ്രതിഫലിച്ചു. മാതൃഭുമി മാനേജ്‌മെന്റ് അംഗമായ ശ്രീ.ശ്രേയസ്സ് കുമാർ അദ്ധേഹത്തിന്റെ തട്ടകത്തിൽ വൻ തോൽവിക്കു കാരണമായതും ഈ പ്രതിഷേധം തന്നെയായിരുന്നു.

മാതൃഭുമിക്കെതിരെയുള്ള ജനരോഷം ശ്രേയസ്സിനെതിരായുള്ള വോട്ടാക്കി മാറ്റുന്നതിൽ അന്ന് സി.പി.എം വിജയിക്കുകയും ചെയതു, കൂടാതെ തീവ്രചിന്താഗതിയുള്ള ഒരു മുസ്ലിം സംഘടന ശ്രേയസ്സിനെതിരെ ലേഖനത്തിന്റെ പേരിൽ വൻ പ്രചരണം മണ്ഡലത്തിലുടനീളം നടത്തിയിരുന്നു.
മാതൃഭുമിക്കെതിരായ പ്രതിഷേധം ചില പത്രങ്ങൾക്ക് വലിയ നേട്ടമാവുകയായിരുന്നു. ഏറ്റവും നേട്ടമുണ്ടാക്കിയത് സുപ്രഭാതം പത്രമായിരുന്നു. അമ്പതിനായിരത്തോളം കോപ്പികളാണ് അവർ അധികമായി നേടിയത്. ഇതിന് വേണ്ടി സമസ്തയുടെ പ്രവർത്തകൾ വീടുകൾ കയറി മാതൃഭുമി ബഹിര്കരിക്കാനും പകരം സുപ്രഭാതം വരിക്കാരായി ചേർക്കുന്ന വൻ പ്രചരണം മലബാർ മേഖലയിൽ നടത്തിയിരുന്നു.

ഈ പ്രതിസന്ധികളിൽ നിന്നെല്ലാം കരകയറി വരുന്നതിനിടക്കാണ് വീണ്ടും ചിലർ മാതൃഭുമിക്കെതിരെ കാമ്പയിനിങ്ങുമായി രംഗത്തുള്ളത്ത്. റഹീം അനുകൂലികൾ അഴിഞ്ഞാടി എന്ന തലക്കെട്ടുള്ള വാർത്തയുടെ ഫോട്ടോയും ഓഡിയോ ക്ലിപ്പും, സ്ത്രീകളുടെ ചേലാകർമ്മം നടക്കുന്നതുമായി ബന്ധപെട്ട വാർത്തക്കെതിരായാണ് പ്രധാനമായും കാമ്പയിൻ നടക്കുന്നത്. സ്ത്രീകളുടെ ചേലാകർമ്മ വാർത്ത വൻ പ്രാധാന്യത്തോടെയാണ് മാതൃഭൂമി കഴിഞ്ഞ ദിവസം ആദ്യ പേജിൽ നൽകിയത്. എന്നാൽ കേരളത്തിലെ ചില ജില്ലകളിൽ ആദ്യ പേജിലും മറ്റു ജില്ലകളിൽ ഉൾപേജിലേക്ക് വാർത്ത ഒതുക്കുകയും ഗൾഫ് എഡിഷനുകളിൽ ഈ വാർത്ത തീരെ ഉൾപ്പെടുത്താതിരിക്കുകയും ചെയ്തതിലുള്ള ഇരട്ടത്താപ്പിനെയും സോഷ്യൽ മീഡിയ തുറന്നു കാട്ടുന്നുണ്ട്.

ഇതോടൊപ്പം തന്നെ കഴിഞ്ഞ കാലങ്ങളിൽ ഒരു സമുദായത്തിനെതിരെയുള്ള ചെറിയ വാർത്തകൾ പോലും വളരെ പ്രാധാന്യത്തോടെയാണ് മാതൃഭൂമി നൽകാറെന്നും എന്നാൽ കൊടിഞ്ഞി ഫൈസൽ കൊല്ലപെട്ടപ്പോൾ പിറ്റേ ദിവസം മറ്റു പത്രങ്ങളെല്ലാം ആർഎസ്എസിനെ പേരെടുത്ത് പരാമർശിച്ച് വലിയ വാർത്തകൾ നൽകിയപ്പോൾ ഒരു പെട്ടി കോളത്തിൽ മലപ്പുറത്ത് യുവാവ് ദുരൂഹ സാഹചര്യത്തിൽ വെട്ടേറ്റു മരിച്ചു എന്ന് മാത്രമെഴുതി ആർഎസ്എസിനെ പേരെടുത്ത് പരാമർശിക്കാത്ത വാർത്തയും സോഷ്യൽ മീഡിയ വഴി വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. ഒരു സമുദായത്തിനെതിരെയുള്ള ചെറിയ വാർത്തകൾ പോലും മാതൃഭൂമി ഹൈലൈറ്റ് ചെയത് വൻ പ്രാധാന്യത്തോടെയാണ് കൊടുക്കാറുള്ളതെന്നാണ് മറ്റൊരു ആരോപണം. ഏതായാലും ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഒരുപാട് പേർ രംഗത്തെത്തിയിട്ടുള്ളതായും കാണാൻ സാധിക്കും.

ഇതോടൊപ്പം ചില ടോളുകളും പത്രത്തിനെതിരെ പ്രചരിക്കുന്നുണ്ട്, 'റഹീം മൗലവിക്ക് കഠിനതടവ് ' എന്ന തലക്കെട്ടിൽ നാളത്തെ മാത്രഭുമി എന്നു പറഞ്ഞ ട്രോളുകളും , 'സ്ത്രകളുടെ ചേലാകർമ്മം' ക്ലിനിക്കിന് ഐഎസ്‌ഐഎസ് ബന്ധം, എൻഐഎ അന്വേഷിക്കണം എന്ന തലക്കെട്ടോടുകൂടി മാതൃഭുമി വാർത്ത എന്ന രീതിയിലുള്ള ട്രോളുകളും പ്രചരിപ്പിക്കുന്നുണ്ട്. ഇത്തരം സോഷ്യൽ മീഡിയ കാമ്പയിനു പിന്നിൽ പോപ്പുലർ പോലുള്ള സംഘടനകളാണെന്ന ആരോപണം കമന്റുകളായി സംഘപരിവാർ പ്രവർത്തകർ ഉയർത്തുന്നുണ്ട്. ഏതായാലും ഇത്തരം കാമ്പയിനുകൾ മാതൃഭുമിക്ക് ഭൂഷണമല്ല, ഇത് മലബാർ മേഖലയിൽ വീണ്ടും ഒരു വലിയ തിരിച്ചടിക്ക് ഇത് കാരണമായേക്കുമെന്നാണ് വിലയിരുത്തൽ.

കഴിഞ്ഞ വർഷങ്ങളിൽ വലിയ തോതിലുള്ള സർക്കുലേഷനിലൂടെ കോഴിക്കോട് ജില്ലയിൽ രണ്ടാമതായിരുന്ന മാതൃഭൂമി ഇപ്പോൾ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെകയായിരുന്നു. ആ സ്ഥാനത്തേക്ക് സുപ്രഭാതം കടന്നു വരികയായിരുന്നു. ഒരു പത്രത്തിനുണ്ടാകുന്ന പ്രശ്‌നങ്ങളെ മറ്റു പത്രങ്ങൾ പരമാവധി പ്രയോജനപ്പെടുത്തി സർക്കുലേഷൻ വർദ്ധിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. ഇതും മാതൃഭൂമിക്കെതിരെയുള്ള സോഷ്യൽ മീഡിയ പ്രചരണം കൊഴുക്കാൻ കാരണമാകുന്നുണ്ട്.