- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇസ്‌ലാം ഖുർആൻ പ്രവാചകൻ; ത്രൈമാസ ക്യാംപയിൻ റമദാനിന് ആരംഭിക്കുന്നു
ഇസ്‌ലാം ഖുർആൻ പ്രവാചകൻ എന്ന പ്രമേയത്തിൽ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ സംഘടിപ്പിക്കുന്ന ത്രൈമാസ ക്യാംപയിൻ റമളാൻ മുതൽ ദുൽഖഅദ് വരെ നടത്താൻ തീരുമാനിച്ചു. ജൂൺ 18 ആരംഭിച്ച് സെപ്റ്റംബർ 18 വരെയായിരിക്കും ക്യംപയിൻ. വെള്ളിയാഴ്ച (ജൂൺ 19) വൈകുന്നേരം 5 മണിക്ക് മസ്ജിദുൽ കബീറിൽ ക്യംപയിൻ പ്രഖ്യാപനവും ഉദ്ഘാടനവും നടക്കും. ഇന്ത്യൻ അംബാസഡർ സുനിൽ ജെയിൻ, കേരളത്
ഇസ്‌ലാം ഖുർആൻ പ്രവാചകൻ എന്ന പ്രമേയത്തിൽ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ സംഘടിപ്പിക്കുന്ന ത്രൈമാസ ക്യാംപയിൻ റമളാൻ മുതൽ ദുൽഖഅദ് വരെ നടത്താൻ തീരുമാനിച്ചു. ജൂൺ 18 ആരംഭിച്ച് സെപ്റ്റംബർ 18 വരെയായിരിക്കും ക്യംപയിൻ. വെള്ളിയാഴ്ച (ജൂൺ 19) വൈകുന്നേരം 5 മണിക്ക് മസ്ജിദുൽ കബീറിൽ ക്യംപയിൻ പ്രഖ്യാപനവും ഉദ്ഘാടനവും നടക്കും.
ഇന്ത്യൻ അംബാസഡർ സുനിൽ ജെയിൻ, കേരളത്തിലെ പ്രമുഖ വാഗ്മിയും മേപ്പയ്യൂർ സലഫി കോളേജിലെ അദ്ധ്യാപകനുമായ കെ.പി അബ്ദുൽ അസീസ് സ്വലാഹി തുടങ്ങി പ്രമുഖർ പങ്കെടുക്കും.ഇസ്‌ലാം സമാധാനത്തിന്റെ സന്ദേശം, ഖുർആൻ കാലഹരണപ്പെടാത്ത ദിവ്യഗ്രന്ഥം, പ്രവാചകൻ (സ) നന്മയുടെ വസന്തം തുടങ്ങിയ വിഷയങ്ങളിൽ പതിനായിരം പേരിലേക്ക് പ്രത്യേകം തയ്യാറാക്കിയ ബുക്‌ലെറ്റ് വിതരണം ചെയ്യും. സ്‌നേഹ സംഗമം, പഠന ക്യാമ്പുകൾ, പ്രഭാഷണങ്ങൾ, ടേബിൾ ടോക്ക്, ദഅ്‌വ സ്‌ക്വോഡുകൾ, മുഖാമുഖം, ക്വിസ്സ് മത്സരങ്ങൾ, ലഘുലേഖ വിതരണം എന്നിവ ക്യാംപയിൻ കാലയളവിൽ നടത്തുന്നതാണ്.
നജീബ് സ്വലാഹി, പി.വി. അബ്ദുൽ വഹാബ്, യൂ.പി മുഹമ്മദ് ആമിർ എന്നിവരടങ്ങിയ ക്യാംപയിൻ കമ്മിറ്റി രൂപീകരിച്ചു.യോഗത്തിൽ ഐ.ഐ.സി പ്രസിഡന്റ് എഞ്ചി. അൻവർ സാദത്ത് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് സലഫി, ട്രഷറർ മുഹമ്മദ് ബേബി, വൈസ്. ചെയർമാൻ വി.എ മൊയ്തുണ്ണി, നജീബ് സ്വലാഹി എന്നിവർ സംസാരിച്ചു.