തിരുവനന്തപുരം: മാജിക് നെസ്റ്റ് സമ്മർ ക്യാംപിന്റെ ഭാഗമായുള്ളചെടി നടുക ഒന്ന് നിങ്ങൾക്കും ഒന്ന് സമൂഹത്തിനും എന്ന ക്യാംപെയിനിന് തുടക്കമായി.പ്രശസ്ത കവിയത്രിയും പത്ര പ്രവർത്തകയുമായ മീരാ നായർ കുട്ടികൾക്ക് തൈകൾ നൽകിക്യാംപെയിൻ ഉദ്ഘാടനം ചെയ്തു.

ഒന്നര മാസം നീണ്ടു നിൽക്കുന്ന ക്യാംപിന്റെഭാഗമായി കുട്ടികൾക്ക് നൽകുന്ന ചെടികളെ അവർ തന്നെ പരിപാലിക്കുകയും ക്യാംപിന്റെസമാപനത്തിൽ ഒരു ചെടി സ്വന്തം വീട്ടിലേയ്ക്ക് കൊണ്ടു പോകുകയും ഒരെണ്ണം പൊതുസ്ഥലത്ത് നടുകയും ചെയ്യുക എന്നതാണ് ക്യാംപെയിനിലൂടെ ഉദ്ദേശിക്കുന്നത്.ആക്കുളം ചിൽഡ്രൻസ് പാർക്കിൽ നടക്കുന്ന ക്യാംപിൽ സ്വിമ്മിങ്, യോഗ, കരാട്ടെ,തിയേറ്റർ പ്ലേ, ഒറിഗാമി, ഡ്രോയിങ്, പെയിന്റിങ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്,പബ്ലിക് സ്പീക്കിങ് എന്നിവയിൽ ആക്റ്റിവിറ്റി അധിഷ്ഠിതമായ പരിശീലനങ്ങൾ നടക്കുന്നു.