ദോഹ: ഫനാറിന്റെയും ഖത്തർ മതകാര്യ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ദൈ്വമാസ ക്യാംപയിനിന്റെ സമാപന സമ്മേളനം അഞ്ചിന് ശനി വൈകുന്നേരം 5 മണി മുതൽ ബിന്മഹ്മൂദ് ഈദ്ഗാഹ് പള്ളിയിൽ വച്ച് നടക്കും. ചടങ്ങിൽ പ്രമുഖ ഇസ്ലാമിക പണ്ഡിതനും  വാഗ്മിയുമായ ഹുസ്സൈൻ സലഫി മുഖ്യപ്രഭാഷണം നടത്തും, ഉമർ ഫൈസി ചടങ്ങിൽ സംസാരിക്കും.

 ഇസ്ലാം ഏറെ തെറ്റിദ്ധരിക്കപ്പെടുന്ന വർത്തമാനകാല സാഹചര്യത്തിൽ പ്രമാണങ്ങളുടെ പിൻബലത്തിൽ യഥാർഥ ഇസ്ലാമിനെ ഖത്തറിലെ വിവിധ ജനവിഭാഗങ്ങൾക്കിടയിൽ പ്രചരിപ്പിക്കാൻ ക്യാംപെയ്ൻ സഹായകരമായതായി സംഘാടകർ അവകാശപ്പെട്ടു.

ക്യാംപെയ്‌നിന്റെ ഭാഗമായി ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ പൊതുപ്രഭാഷണങ്ങൾ, വനിതാ സംഗമം, കുടുംബ സംഗമം എന്നിവ സംഘടിപ്പിച്ചതായും സംഘാടകർ കൂട്ടിച്ചേർത്തു. വിപുലമായ  പാർക്കിങ്  സൗകര്യവും, സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കുന്നതാണ് ഉണ്ടാവുമെന്ന്  സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 55559756/33812513 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.