- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആർഎസ്എസിന്റെ നിർദ്ദേശപ്രകാരം ഇഡി നടപ്പിലാക്കുന്ന നാടകമാണിത്; ഇഡി പുറത്തുവിടുന്ന പച്ചക്കള്ളങ്ങൾ ഏറ്റുപിടിക്കുന്ന മാധ്യമങ്ങൾ വിദ്യാർത്ഥികളെ വേട്ടയാടുന്ന ആർഎസ്എസ് അജണ്ടക്ക് കൂട്ടു നിൽക്കുകയാണ്; റഊഫ് ശരീഫിന്റെ റിമാന്റ് റിപ്പോർട്ടുമായി ബന്ധപ്പെട്ട മാധ്യമ വാർത്തകളെ തള്ളി ക്യാംപസ് ഫ്രണ്ട്
കോഴിക്കോട്: ക്യാംപസ് ഫ്രണ്ട് ദേശീയ ജന.സെക്രട്ടറി റഊഫ് ശരീഫിന്റെ റിമാന്റ് റിപ്പോർട്ടുമായി ബന്ധപ്പെട്ട് ഇഡിയെ ഉദ്ധരിച്ച് മാധ്യമങ്ങളിൽ വരുന്ന വാർത്തകളത്രയും വസ്തുതാവിരുദ്ധവും കെട്ടിച്ചമച്ചതുമാണെന്ന് സംഘടന. കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് കെഎച്ച് അബ്ദുൽ ഹാദി പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിദേശത്ത് നിന്നും റഊഫിന്റെ അക്കൗണ്ടിലേക്ക് പണം വന്നു എന്നാണ് ഇഡി പ്രചരിപ്പിക്കുന്നത്. വിദേശത്ത് ജോലിയുള്ള റഊഫ് സ്വന്തം അക്കൗണ്ടിലൂടെ നിയമപരമായി നടത്തിയ ഇടപാടുകളെയാണ് കള്ളപ്പണമായി വ്യാഖ്യാനിച്ച് ഭീകരവൽക്കരിക്കാൻ ഇഡി ശ്രമിക്കുന്നതെന്നും അബ്ദുൽ ഹാദി ചൂണ്ടിക്കാട്ടി.
ആർഎസ്എസിന്റെ നിർദ്ദേശപ്രകാരം ഇഡി നടപ്പിലാക്കുന്ന നാടകമാണിത്. വിസാ കാലാവധി തീരുന്നതിനാൽ വിദേശത്തേക്ക് പോകും വഴി അന്യായമായി കസ്റ്റഡിയിൽ എടുത്ത റഊഫ് ശരീഫിനെതിരെ എന്തെങ്കിലും കുറ്റം ചുമത്തുന്നതിൽ ഇഡി പരാജയപ്പെട്ടിരിക്കുന്നുവെന്നാണ് ഈ നുണപ്രചാരണങ്ങളിൽ നിന്നും മനസ്സിലാകുന്നത്.
നിയമപരമായി സാമ്പത്തിക ക്രയവിക്രയങ്ങൾക്ക് ഉപയോഗിക്കുന്ന ബാങ്ക് ഇടപാടുകളെയാണ് കുറ്റകൃത്യവും കള്ളപ്പണമായും ഇഡിയും മാധ്യമങ്ങളും പ്രചരിപ്പിക്കുന്നത്. ശതകോടികൾ കൊള്ള ചെയ്തവരും കോടികളുടെ കള്ളപ്പണ ഇടപാട് നടത്തിയവരും സംഘപരിവാർ നേതാക്കളിൽ നിരവധി ഉണ്ടായിരിക്കെയാണ് അവരിലേക്ക് അന്വേഷണം കൊണ്ടു പോകാതെ കാംപസ് ഫ്രണ്ട് ജനറൽ സെക്രട്ടറിയെ വേട്ടയാടുന്നത്.
റഊഫ് ശരീഫിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് ഇഡി പുറത്തുവിടുന്ന പച്ചക്കള്ളങ്ങൾ ഏറ്റുപിടിക്കുന്ന മാധ്യമങ്ങൾ വിദ്യാർത്ഥികളെ വേട്ടയാടുന്ന ആർഎസ്എസ് അജണ്ടക്ക് കൂട്ടു നിൽക്കുകയാണ് ചെയ്യുന്നത്. വിദ്യാഭ്യാസവും ദീർഘവീക്ഷണവുമുള്ള വിദ്യാർത്ഥികളെ കള്ളക്കേസിൽ കുടുക്കി വേട്ടയാടാനുള്ള നീക്കത്തെ എന്തു വിലകൊടുത്തും ചെറുത്തു തോല്പിക്കുമെന്നും അബ്ദുൽ ഹാദി പ്രസ്താവനയിൽ പറഞ്ഞു.
മറുനാടന് ഡെസ്ക്