എഡ്മന്റണിൽ നിന്നും 100 കിലോ മീറ്റർ ദൂരെയുള്ള കാംറോഡ് എന്ന കൗണ്ടിയിലെ മലയാളികൾ ഓണാഘോഷത്തിനായി ഒരുങ്ങുന്നു. സെപ്റ്റംബർ 9 ന് ഹോട്ടൽ റമദയിലാണ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്.

വൈകുന്നേരം 5 മുതൽ 9 വരെ നടക്കുന്ന ആഘോഷത്തിൽ വൈവിധ്യങ്ങളായ കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്. കാംറോസിലുള്ള 15 മലയാളി കുടുംബങ്ങളും ആഘോഷപരിപാടികളുടെ ഭാഗമാകും.