ഡ്മന്റണിൽ നിന്നും 100 കിലോ മീറ്റർ ദൂരെയുള്ള കാംറോസിലെ മലയാളി സമൂഹം ഒന്നടങ്കം ഓണാഘോഷത്തിനായി ഒത്തുകൂടി. ഏകദേശം 60 ഓളം പേർ പങ്കെടുത്ത ആഘോഷപരിപാടിയിൽ പ്രൊഫസർ വർഗീസ് സ്വാഗത പ്രസംഗവും മത്സരത്തിൽ വിജയികളായവർക്കുള്ള സമ്മാനവിതരണവും നടത്തി.

സെപ്റ്റംബർ 9 ന് ഹോട്ടൽ റമദയിൽ നടന്ന ആഘോഷ പരിപാടിയിൽ പൂക്കളവും സദ്യയുമൊക്കെയായി ആദ്യത്തെ ഓണാഘോഷം കെങ്കേമമാക്കുകയായിരുന്നു. ചടങ്ങിൽ ജയകുമാർ ആലപ്പുഴ നന്ദി പറഞ്ഞു. ഗുഡ് വിൻ കുഞ്ഞുമോൻ ആ്ണ് പരിപാടിക്ക് നേത്വത്വം നല്കി.