- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇളയരാജയുടെ പാട്ടുകൾ ഇനി ഗാനമേളകളിൽ കേൾക്കില്ല; യേശുദാസിന് കഴിയാത്തത് കോടതി വിധിയിലൂടെ ഇസൈ മന്നൻ നേടി; വെബ്സൈറ്റിൽ പാട്ടുകൾ അപ്ലോഡ് ചെയ്യുന്നവരും സൂക്ഷിക്കുക
ചെന്നൈ: ഇസൈ മന്നൻ ഇളയാരജയുടെ ഇമ്പമുള്ള പാട്ടുകൾ പാടി ഗാനമേളയിൽ കൈയടി വാങ്ങുന്നവർ ശ്രദ്ധിക്കുക. ഇളയരാജിയുടെ സമ്മതപത്രമുണ്ടെങ്കിലേ ഇനി അവ പാടാൻ ആർക്കും കഴിയൂ. അനുമതിയില്ലാതെ ഇളയരാജയുടെ പാട്ടുകൾ ഉപയോഗിച്ചാൽ ഇനി പ്രോസിക്യൂഷൻ നടപടി നേരിടേണ്ടി വരും. തന്റെ ഗാനങ്ങൾ അനുമതിയില്ലാതെ ഉപയോഗിക്കരുതെന്ന് സംഗീത സംവിധായകൻ ഇളയരാജ തന്നെ വ്യക്
ചെന്നൈ: ഇസൈ മന്നൻ ഇളയാരജയുടെ ഇമ്പമുള്ള പാട്ടുകൾ പാടി ഗാനമേളയിൽ കൈയടി വാങ്ങുന്നവർ ശ്രദ്ധിക്കുക. ഇളയരാജിയുടെ സമ്മതപത്രമുണ്ടെങ്കിലേ ഇനി അവ പാടാൻ ആർക്കും കഴിയൂ. അനുമതിയില്ലാതെ ഇളയരാജയുടെ പാട്ടുകൾ ഉപയോഗിച്ചാൽ ഇനി പ്രോസിക്യൂഷൻ നടപടി നേരിടേണ്ടി വരും.
തന്റെ ഗാനങ്ങൾ അനുമതിയില്ലാതെ ഉപയോഗിക്കരുതെന്ന് സംഗീത സംവിധായകൻ ഇളയരാജ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എഫ്.എം റേഡിയോ, ടി.വി, സീഡി നിർമ്മാണ കമ്പനികൾ തുടങ്ങി ആരെങ്കിലും ഉപയോഗിച്ചാൽ പകർപ്പവകാശ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് ഓഡിയോ റെക്കോഡിങ് കമ്പനികൾക്കെതിരെ ഇളയരാജ മദ്രാസ് ഹൈക്കോടതിയിൽ നൽകിയ ഹരജിയിൽ അനുകൂല വിധി വന്നതിനെ തുടർന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഗാനഗന്ധർവ്വൻ യേശുദാസും മുമ്പ് ഇത്തരമൊരു ആശയം മുന്നോട്ട് വച്ചിരുന്നു. എന്നാൽ അതിന് വേണ്ടത്ര പിന്തുണ കിട്ടിയില്ല. ഇതാണ് കോടതി ഉത്തരവിലൂടെ ഇളയരാജ സാധിച്ചെടുത്തത്.
ഇതോടെ മറ്റ് സംഗീത സംവിധായകർക്കും ഇനി കോടതിയെ സമീപിച്ച് ഇത്തരത്തിലുള്ള ഉത്തരവുകൾ വാങ്ങാം. ചാനലുകളും എഫ് എം റേഡിയോയ്ക്കും മ്യൂസിക് ചാനലുകൾക്കുമെല്ലാം ഈ കോടതി വധി തിരിച്ചടിയാണ്. വലിയ സാമ്പത്തിക ബാധ്യതയിലേക്ക് ഇവരെ എത്തിക്കുന്നതാണ് പുതിയ കോടതി വിധി.
അനുമതിയില്ലാതെ ഇളയരാജയുടെ ഗാനങ്ങൾ ഡൗൺലോഡ് ചെയ്യുകയോ സീഡിയോ മറ്റോ ആയി വിൽപന നടത്തുകയോ ചെയ്യരുതെന്നാണ് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടത്. എഫ്.എം റേഡിയോ അടക്കമുള്ളവർ ഗാനങ്ങൾ സംപ്രേഷണം ചെയ്യണമെങ്കിൽ പകർപ്പവകാശം വാങ്ങണം. ഇങ്ങനെ ലഭിക്കുന്ന പണം പ്രൊഡ്യൂസർ, ഗായകർ, ഗാന രചയിതാക്കൾ എന്നിവർക്കിടയിൽ വിഭജിച്ചുനൽകും. പകർപ്പവകാശം വേണ്ടവർ തന്നെയോ പ്രൊഡ്യൂസേഴ്‌സ് കൗൺസിലിനെയോ സമീപിക്കണമെന്നും ഇളയരാജ വ്യക്തമാക്കിയിട്ടുണ്ട്.
ഇതോടെ ഇളയരാജ സംഗീത സംവിധാനം ചെയ്യുന്ന ഗാനങ്ങൾ സംപ്രേഷണം ചെയ്യുന്നത് എഫ്.എം റേഡിയോകൾക്കും ടി.വി ചാനലുകൾക്കും നിർത്തിവെക്കേണ്ടിവരും. വെബ്‌സൈറ്റുകളിൽ അപ്ലോഡ് ചെയ്യുന്നതും ഡൗൺലോഡ് ചെയ്യുന്നതും കുറ്റകരമാവും. അഗി മ്യൂസിക് പ്രൈവറ്റ് ലിമിറ്റഡ്, എക്കോ റെക്കോഡിങ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ്, യൂനിസിസ് ഇൻഫോ സൊലൂഷൻ പ്രൈവറ്റ് ലിമിറ്റഡ്, അഗി മ്യൂസിക് ഇൻ കോർപറേറ്റഡ്, മലേഷ്യ ആൻഡ് ഗിരി ട്രേഡിങ് കമ്പനി എന്നിവയെ തന്റെ ഗാനങ്ങൾ റെക്കോഡ് ചെയ്ത് വിൽക്കുന്നതിൽനിന്ന് തടയണം എന്നാവശ്യപ്പെട്ടാണ് ഇളയരാജ കോടതിയിലത്തെിയത്.
1967ലെ പകർപ്പവകാശ നിയമത്തിന്റെ ലംഘനമാണെന്നായിരുന്നു വാദം. 1970 മുതൽ ഈ രംഗത്ത് സജീവമായ മുൻനിര സംഗീതജ്ഞനായ ഇളയരാജ വിവിധ ഭാഷകളിലെ ആയിരത്തിലധികം സിനിമകളിൽ 4500ഓളം ഗാനങ്ങൾ ചിട്ടപ്പെടുത്തിയിട്ടുണ്ട്.