- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോവിഡ് വാക്സിനേഷന് പ്രായത്തിന്റെ അടിസ്ഥാനത്തിൽ വിവേചനം കാട്ടരുതെന്ന് ഡൽഹി മുഖ്യമന്ത്രി; കേന്ദ്രം അനുവദിച്ചാൽ ഡൽഹിയിൽ മൂന്ന് മാസം കൊണ്ട് വാക്സിനേഷൻ പൂർത്തീകരിക്കാമെന്നും അരവിന്ദ് കെജ്രിവാൾ
ന്യൂഡൽഹി: കോവിഡ് വാക്സിനേഷന് പ്രായത്തിന്റെ അടിസ്ഥാനത്തിൽ വിവേചനം കാട്ടരുതെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. എല്ലാവർക്കും വാക്സിന് അർഹതയുണ്ടെന്നും വാക്സിനേഷൻ പ്രക്രിയ എല്ലാവർക്കുമായി തുറന്നുകൊടുക്കണമെന്നും കെജ്രിവാൾ ആവശ്യപ്പെട്ടു. കേന്ദ്രസർക്കാർ അനുവദിക്കുകയാണെങ്കിൽ ഡൽഹിയിലെ 18 വയസിന് മുകളിലുള്ള എല്ലാവർക്കും മൂന്ന് മാസത്തിനുള്ളിൽ വാക്സിൻ നൽകാൻ തയ്യാറാണെന്നും കെജ്രിവാൾ പറഞ്ഞു.
എല്ലാവർക്കും വാക്സിൻ നൽകാൻ അനുവദിക്കുകയും വാക്സിൻ ഉറപ്പാക്കുകയും ചെയ്താൽ മൂന്ന് മാസത്തിനുള്ളിൽ ഡൽഹിയിലെ എല്ലാവർക്കും കോവിഡ് പ്രതിരോധകുത്തിവെപ്പ് നൽകാൻ കഴിയും. പ്രായത്തിന്റെ അടിസ്ഥാനത്തിൽ വാക്സിൻ സ്വീകരിക്കുന്നവരെ വേർതിരിക്കരുത്. ഞാനും എന്റെ മാതാപിതാക്കളും വാക്സിനെടുത്തിട്ടുണ്ട്. അതു പറയാൻ ഒരു മടിയുമില്ല.
നിലവിൽ പ്രതിദിനം 30,000 പേർക്കാണ് വാക്സിൻ നൽകുന്നത്. അത് 1.25 ലക്ഷമാക്കി ഉയർത്താൻ സാധിക്കുമെന്നും കെജ്രിവാൾ പറഞ്ഞു. ഡൽഹിയിൽ കഴിഞ്ഞ ദിവസം 500 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ അരവിന്ദ് കെജ്രിവാൾ യോഗം വിളിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ