റാഖിൽ ഐസിസിനെതിരെ പോരാടാൻ പോയ കനേഡിയൻ സ്‌പെഷ്യൽ ഫോഴ്‌സിന്റെ സ്‌നിപ്പർ വെടി വയ്പിലുള്ള അപൂർവ നേട്ടം ചർച്ചയാകുന്നു. ഒരു ഉയർന്ന ടവറിന് മുകളിൽ നിന്നും സേന മാക് മില്ലൻ ടിഎസി50 റൈഫിൾ ഉപയോഗിച്ച് രണ്ട് മൈൽ അകലത്ത് നിന്നാണ് സേന ഒരു ഐസിസ് ഭീകരനെ വകവരുത്തിയിരിക്കുന്നത്. മിലിട്ടറി ചരിത്രത്തിൽ ഇത്രയും അകലത്ത് നിന്നും വെടി വച്ച് കൊന്ന സംഭവം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് ഡെയിലി മെയിൽ അടക്കമുള്ള വിവിധ പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇത്രയും അകലത്ത് നിന്ന് വെടിയുതിർത്തിട്ടും ഉന്നം തെറ്റാതെയും സൂചന നൽകാതെയും ഐസിസ് ഭീകരന്റെ ജീവനെടുത്ത കനേഡിയൻ സേനയുടെ പ്രാഗത്ഭ്യം ലോകമാകമാനമുള്ള മാധ്യമങ്ങൾ ആഘോഷിക്കുകയാണിപ്പോൾ.

10സെക്കൻഡുകൾ എടുത്ത് ഈ വെടിയുണ്ട 2.14 മൈലുകൾ സഞ്ചരിച്ചാണ് ലക്ഷ്യത്തിലെത്തിയത്. ഇറാഖി പട്ടാളക്കാരെ ആക്രമിക്കുകയായിരുന്നു ഐസിസുകാരന്റെ ജീവനാണ് ഇത്തരത്തിൽ കാനഡ പുഷ്പം പോലെ വെടിവച്ചിട്ടിരിക്കുന്നത്. 2009ൽ ബ്രിട്ടീഷുകാരനായ സൈനികൻ ക്രെയിഗ് ഹാരിസന്റെ വെടിവയ്പ് റെക്കോർഡാണിതിലൂടെ കനേഡിയൻ സ്‌പെഷ്യൽ ഫോഴ്‌സ് തകർത്തിരിക്കുന്നത്. അന്ന് താലിബാൻ പട്ടാളക്കാരനെ 338 ലാവ മാഗ്‌നം റൈഫിളിനാൽ വെടിവച്ച് കൊന്നത് 1.54 മൈലുകൾക്കപ്പുറത്ത് നിന്നായിരുന്നു. ഈ വെടിവയ്പ് കൊല വീഡിയോയിലൂടെ വെരിഫൈ ചെയ്തിട്ടുണ്ടെന്നാണ് മിലിട്ടറി ഉറവിടം വെളിപ്പെടുത്തുന്നത്.

ഇത്തരത്തിൽ സ്ഥാപിക്കപ്പെട്ട മൂന്നാമത്തെ റെക്കോർഡും കാനഡക്കാരനായ കോർപറൽ റോബ് ഫർലോംഗിന്റെ പേരിലുള്ളതാണ്. 2002ൽ ഓപ്പറേഷൻ അനാക്കോണ്ടക്കിടെ ഒരു അഫ്ഗാൻ ഭ ീകരനെ ഇദ്ദേഹം 1.51 മൈലുകൾക്കപ്പുറത്ത് നിന്നായിരുന്നു വെടിവച്ച് കൊന്നിരുന്നത്. ഒരു യുഎസ് സ്‌നിപ്പറിൽ നിന്നും ഏറ്റവും അകലത്ത് നിന്നും വെടി വച്ച് കൊന്നിരുന്നത് 2004ൽ സെർജന്റ് ബ്രിയാൻ ക്രെമെറായിരുന്നു. ഒരു ഇറാഖി ഭീകരനെയായിരുന്നു അന്ന് അദ്ദേഹം വകവരുത്തിയിരുന്നത്. ഐസിസിനെതിരെ പോരാടുന്ന കുർദിഷ് സേനയ്ക്ക് പരിശീലനം നൽകാൻ പോയ ജോയിന്റ് ടാസ്‌ക് ഫോഴ്‌സ് 2 വിലെ കനേഡിയൻ സൈനികനാണ് ഇപ്പോഴത്തെ നേട്ടം കൈവരിച്ചിരിക്കുന്നത്.

ഇവരുടെ ഓപ്പറേഷനെക്കുറിച്ച് വളരെക്കുറച്ച് വിവരങ്ങൾ മാത്രമേ ലഭ്യമായിട്ടുള്ളൂ. ഇറാഖിന് വടക്ക് വശത്ത് വച്ചാണീ നേട്ടമുണ്ടായിരിക്കുന്നതെന്ന് സൂചനയുണ്ട്. ഐസിസിന്റെ പക്കലുള്ള മൊസൂൾ തിരിച്ച് പിടിക്കുന്നതിനുള്ള പ്രധാന പോരാട്ടം നടക്കുന്നത് ഇവിടെയാണ്. ഈ നേട്ടം കൈവരിക്കുന്ന രീതിയിൽ വെടിയുതിർത്ത സ്‌നിപ്പറിന്റെ പേര് വിവരങ്ങൾ സുരക്ഷാകാരണങ്ങളാൽ പുറത്ത് വിടപ്പെട്ടിട്ടില്ല. എവിടെ വച്ചാണ്‌കൊല നടന്നതെന്ന കൃത്യമായ വിവരങ്ങളും ലഭ്യമായിട്ടില്ല. സ്‌നിപ്പറുകളിലുള്ള തങ്ങളുടെ പ്രകടനങ്ങളുടെ പേരിൽ കാനഡയുടെ സ്‌പെഷ്യൽ ഫോഴ്‌സുകൾ പേര് കേട്ടതാണ്. ഇക്കാര്യത്തിൽ ലോകത്തിൽ തന്നെ ഇവർക്ക് ഒന്നാം സ്ഥാനമാണുള്ളത്. നിരവധി വർഷങ്ങളായി ഇവർ മിഡിൽ ഈസ്റ്റിൽ ഭീകരർക്കെതിരായി പോരാട്ടം നടത്തി വരുന്നുണ്ട്.