ഒട്ടാവ: കാനഡയിലെ 14 ഗുരുദ്വാരകളിൽ ഇന്ത്യൻ സർക്കാർ പ്രതിനിധികൾക്ക് മാനേജ്‌മെന്റ് അധികൃതർ വിലക്ക് ഏർപ്പെടുത്തി. ഒന്റാരിയോ പ്രവിശ്യയിലെ ഗുരുദ്വാരകളിലാണ് സർക്കാർ പ്രതിനിധികൾക്ക് വിലക്കേർപ്പെടുത്തിയിരിക്കുന്നത്.

അതേസമയംവ്യക്തിപരമായ സന്ദർശനത്തിന് എത്തുന്ന ഉദ്യോഗസ്ഥർക്ക് വിലക്ക് ഉണ്ടാവില്ലെന്നും മാനേജ്മെന്റ് അറിയിച്ചു. ഡിസംബർ 30ന് ബ്രാപ്ടണിലെ ജോത് പ്രകാശ് ഗുരുദ്വാരയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

സർക്കാർ പ്രതിനിധികൾക്ക് ഗുരുദ്വാരകളിൽ പ്രസംഗിക്കുന്നതിനും പരിപാടികൾ സംഘടിപ്പിക്കുന്നതിനും മുൻപും വിലക്കുണ്ടായിരുന്നുവെന്ന് കമ്മിറ്റി പ്രതിനിധി അമർജിത് സിങ് മാൻ പറഞ്ഞു. അത് ഔദ്യോഗികമായി അറിയിക്കുക മാത്രമാണ് ചെയ്ത്.

സമുദായത്തിനിടെ ഇത് അലിഖിത നിയമമാണ്. എന്നാൽ സർക്കാർ പ്രതിനിധികൾ തങ്ങളുടെ ചടങ്ങുകളിൽ ഇടപെടാൻ തുടങ്ങിയതോടെയാണ് ഔദ്യോഗികമായി അറിയിപ്പ് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.