- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- BOOK
കാനഡ പോസ്റ്റ് പണിമുടക്ക്; തൊഴിലാളി യൂണിയനുമായുള്ള ചർച്ചയിൽ പുരോഗതി; ശമ്പളത്തിന്റേയും പെൻഷന്റെയും കാര്യത്തിൽ സമവായമായില്ല
ടൊറന്റോ: വേതന വ്യവസ്ഥകളുടെ പേരിൽ കാനഡ പോസ്റ്റ് ജീവനക്കാർ നടത്താനിരുന്ന പണിമുടക്ക് പിൻവലിച്ച സാഹചര്യത്തിൽ തൊഴിലാളി യൂണിയനുമായി കാനഡ പോസ്റ്റ് നടത്തി വരുന്ന ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് റിപ്പോർട്ട്. കാനഡ പോസ്റ്റും 50,000 അംഗങ്ങളുള്ള യൂണിയനും തമ്മിലുള്ള ചർച്ചയിൽ കോൺട്രാക്ട് സംബന്ധിച്ച് ഉടൻ ധാരണയിലെത്തുമെന്നാണ് കരുതുന്നത്. ചർച്ചകൾ ആരംഭിച്ചതിനെ തുടർന്ന് ലോക്ക് ഔട്ട് നടത്തുമെന്ന ഭീഷണി പോസ്റ്റ് ഓഫീസ് പിൻവലിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് ഇരുവിഭാഗവും പിടിവാശി ഉപേക്ഷിച്ച് ചർച്ചകൾക്കു തയാറാകുകയായിരുന്നു. കാനഡ പോസ്റ്റ് കനേഡിയൻ യൂണിയൻ ഓഫ് പോസ്റ്റൽ വർക്കേർസിന് കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ഒരു ലോക്കൗട്ട് നോട്ടീസ് നൽകിയിരുന്നത്. ശമ്പളത്തിന്റെയും പെൻഷന്റെ കാര്യത്തിലാണ് ഇരു വിഭാഗവും കടുത്ത തർക്കം നിലനിൽക്കുന്നത്. ഏഴ് മാസത്തെ ചർച്ചകൾക്ക് ശേഷവും ഇതിൽ തീരുമാനമായിട്ടുമില്ല. ഗ്രാമപ്രദേശങ്ങളിലും സബർബൻ മേഖലകളിലും മെയിൽ കാരിയർമാർക്ക് അർബൻ ലെറ്റർ കാരിയർമാരെ പോലെ മണിക്കൂറിന്റെ അടിസ്ഥാനത്തിൽ ശമ്പളം നൽകണമെന്നാണ
ടൊറന്റോ: വേതന വ്യവസ്ഥകളുടെ പേരിൽ കാനഡ പോസ്റ്റ് ജീവനക്കാർ നടത്താനിരുന്ന പണിമുടക്ക് പിൻവലിച്ച സാഹചര്യത്തിൽ തൊഴിലാളി യൂണിയനുമായി കാനഡ പോസ്റ്റ് നടത്തി വരുന്ന ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് റിപ്പോർട്ട്. കാനഡ പോസ്റ്റും 50,000 അംഗങ്ങളുള്ള യൂണിയനും തമ്മിലുള്ള ചർച്ചയിൽ കോൺട്രാക്ട് സംബന്ധിച്ച് ഉടൻ ധാരണയിലെത്തുമെന്നാണ് കരുതുന്നത്.
ചർച്ചകൾ ആരംഭിച്ചതിനെ തുടർന്ന് ലോക്ക് ഔട്ട് നടത്തുമെന്ന ഭീഷണി പോസ്റ്റ് ഓഫീസ് പിൻവലിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് ഇരുവിഭാഗവും പിടിവാശി ഉപേക്ഷിച്ച് ചർച്ചകൾക്കു തയാറാകുകയായിരുന്നു. കാനഡ പോസ്റ്റ് കനേഡിയൻ യൂണിയൻ ഓഫ് പോസ്റ്റൽ വർക്കേർസിന് കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ഒരു ലോക്കൗട്ട് നോട്ടീസ് നൽകിയിരുന്നത്. ശമ്പളത്തിന്റെയും പെൻഷന്റെ കാര്യത്തിലാണ് ഇരു വിഭാഗവും കടുത്ത തർക്കം നിലനിൽക്കുന്നത്. ഏഴ് മാസത്തെ ചർച്ചകൾക്ക് ശേഷവും ഇതിൽ തീരുമാനമായിട്ടുമില്ല. ഗ്രാമപ്രദേശങ്ങളിലും സബർബൻ മേഖലകളിലും മെയിൽ കാരിയർമാർക്ക് അർബൻ ലെറ്റർ കാരിയർമാരെ പോലെ മണിക്കൂറിന്റെ അടിസ്ഥാനത്തിൽ ശമ്പളം നൽകണമെന്നാണ് യൂണിയൻ ആവശ്യപ്പെടുന്നത്. എന്നാൽ നിലവിൽ അവർക്ക് ശമ്പളം നൽകുന്നത് എത്ര പാക്കേജുകൾ വിതരണം ചെയ്തുവെന്നതിന്റെ അടിസ്ഥാനനത്തിലാണ്.
പുതിയ ഹയറുകൾക്ക് പെൻഷൻസ്‌കീമിൽ മാറ്റം വരുത്തണമെന്നും കാനഡ പോസ്റ്റ് ആവശ്യപ്പെടുന്നുണ്ട്. ഡിഫൈൻഡ് ബെനഫിറ്റ് പ്ലാനിന് പകരം ഒരു ഡിഫൈൻഡ് കോൺട്രിബ്യൂഷൻ പ്ലാൻ നടപ്പിലാക്കണമെന്നും അവർ ആവശ്യപ്പെടുന്നുണ്ട്.നിരവധി സ്വകാര്യമേഖലാ കമ്പനികൾ ഡിഫൈൻഡ് കോൺട്രിബ്യൂഷൻ പ്ലാനുകളിലേക്ക് മാറിയിട്ടുണ്ട്.